Browsing: Debt Relief

കടക്കെണിയിലായ കുവൈത്തി പൗരന്മാരുടെ കടങ്ങള്‍ സര്‍ക്കാര്‍ തീര്‍പ്പാക്കുന്നു. 5,000 കുവൈത്ത് ദീനാറില്‍ (16,000 അമേരിക്കന്‍ ഡോളര്‍) കവിയാത്ത കടബാധ്യതയുള്ള 400 ലേറെ കുവൈത്തി പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കടക്കെണിയില്‍ കുടുങ്ങിയ പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാനുള്ള മൂന്നാമത്തെ ദേശീയ കാമ്പെയ്നിന്റെ ഭാഗമായാണിത്.