ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ട കുട്ടികളുടെ എണ്ണം 66 ആയി ഉയര്‍ന്നതായി ഗാസയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ഉപരോധം, അതിര്‍ത്തി ക്രോസിംഗുകള്‍ അടച്ചുപൂട്ടല്‍, അവശ്യ ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍, ബേബി ഫുഡ് എന്നിവയുടെ പ്രവേശനം നിഷേധിക്കല്‍ എന്നിവ ഗാസയില്‍ ഏറ്റവും ദുര്‍ബല വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ശിശുക്കളുടെയും രോഗികളുടെയും ദുരിതം വര്‍ധിപ്പിക്കുന്നു.
Browsing: Deaths
വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് കിഴക്ക് കഫര്‍ മാലിക് ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരം ഡസന്‍ കണക്കിന് ജൂത കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ സൈന്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പരിക്കേറ്റവരുടെ സമീപത്ത് എത്തിച്ചേരാന്‍ ആംബുലന്‍സ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.
പന്ത്രണ്ടു ദിവസം നീണ്ട ഇറാന്‍-ഇസ്രായില്‍ യുദ്ധത്തില്‍ ഇറാനില്‍
610 പേര്‍ കൊല്ലപ്പെടുകയും 4,700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ ആശുപത്രികളില്‍ ഭയാനകമായ കാഴ്ചകള്‍ നിറഞ്ഞതായി മന്ത്രാലയ വക്താവ് ഹുസൈന്‍ കെര്‍മന്‍പൂര്‍ ട്വിറ്ററില്‍ എഴുതി.