Browsing: Contract

സൗദി അറേബ്യയിൽ വാടക കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനുള്ള ഫീസ് വിശദാംശങ്ങൾ ഈജാർ നെറ്റ്‌വർക്ക് വ്യക്തമാക്കി. പാർപ്പിട വാടക കരാർ രജിസ്റ്റർ ചെയ്യാൻ വർഷംതോറും 125 റിയാൽ ഫീസ് ഈടാക്കും.

ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രതിവാര സീറ്റ് ശേഷി 50 ശതമാനം തോതില്‍ വര്‍ധിപ്പിക്കുന്ന പുതിയ വ്യോമയാന കരാറില്‍ കുവൈത്തും ഇന്ത്യയും ഒപ്പുവെച്ചു. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് അല്‍സ്വബാഹും ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയുമാണ് പുതിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്

ബഹ്റൈനും അമേരിക്കയും തമ്മിൽ 17 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക കരാറുകൾ ഒപ്പുവച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റോസ് പെറോട്ട് ജൂനിയറുമാണ് ഈ വലിയ ധനകാര്യ സഹകരണ കരാറുകൾ കൈമാറിയത്

ഇന്ത്യയും കുവൈത്തും തമ്മിലുള്ള സിവിൽ ഏവിയേഷൻ മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിന് പുതിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിന് അന്തിമരൂപം നൽകിയത്.