Browsing: Companies

ബിനാമി ബിസിനസ് സംശയിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 8,007 സ്ഥാപനങ്ങളിലും കമ്പനികളിലും ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം പരിശോധനകള്‍ നടത്തി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,573 സ്ഥാപനങ്ങളിലും 1,434 കമ്പനികളിലുമാണ് മൂന്നു മാസത്തിനിടെ പരിശോധനകള്‍ നടത്തിയത്. നിരവധി ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന സൂചനകള്‍ കണ്ടെത്തിയ പരിശോധനകളില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍, ഇ-പെയ്‌മെന്റ് സംവിധാനങ്ങള്‍ ഇല്ലാതിരിക്കല്‍ അടക്കമുള്ള നിയമ ലംഘനങ്ങളും കണ്ടെത്തി.