ദോഹ – ഖത്തറില്‍ കഴിഞ്ഞ മാസം ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും നഷ്ടപരിഹാരം നല്കാനുമായി ഖത്തര്‍ അടിയന്തിര നടപടികള്‍ പ്രഖ്യാപിച്ചു. അപൂര്‍വ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്‍ദേശാനുസരണമാണ് ഈ നീക്കം. ജൂണ്‍ 23 ന് ഉണ്ടായ മിസൈല്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ അവലോകനം ചെയ്യാനായി ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ അസാധാരണ യോഗം ചേര്‍ന്നു. ആഭ്യന്തര സുരക്ഷാ സേനാ കമാന്‍ഡറും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനും യോഗത്തില്‍ പങ്കെടുത്തു.
Thursday, September 11
Breaking:
- ഐവി ഡ്രിപ് തെറാപ്പിക്ക് തുടക്കം കുറിച്ച് ജിദ്ദ അബീര്‍ മെഡിക്കല്‍ സെന്റര്‍
- ഗാസയിലേക്ക് ഹാരി രാജകുമാരന്റെയും സഹായകയ്യൊപ്പ്
- ഇന്ത്യക്കാർക്ക് കാനഡയിലേക്കുള്ള വഴി അടയുന്നോ?
- ഏറ്റവും വലിയ മലിനീകരണം വീട്ടിൽ കെട്ടികിടക്കുന്ന വസ്ത്രങ്ങൾ: ഡോ. സിദ്ധീഖ് അഹ്മദ്
- എബിവിപി രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് കർണാടക ആഭ്യന്തരമന്ത്രി; വിവാദം