ഗാസയിൽ വെടിനിർത്താനുള്ള പുതിയ നിർദേശം ഹമാസ് അംഗീകരിച്ചതായി ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു
Browsing: ceasefire
ഇസ്രയേലുമായുള്ള യുദ്ധം ഏത് നിമിഷവും വീണ്ടും ആരംഭിക്കാമെന്ന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റിസാ ആരിഫ് മുന്നറിയിപ്പ് നൽകി.
അമേരിക്കൻ മധ്യസ്ഥതയിലുള്ള ദുർബല വെടിനിർത്തൽ 50 ദിവസം പിന്നിട്ടതോടെ, ഇറാനും ഇസ്രായേലും പുതിയ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ.
ഫലസ്തീന്‍ രാഷ്ട്രത്തെ രൂപപ്പെടുത്താനും എല്ലാ കക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനും ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആത്തി പറഞ്ഞു
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയാല്‍ ഇസ്രായില്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മത സയണിസം പാര്‍ട്ടിയുടെ തലവനും ഇസ്രായില്‍ ധനമന്ത്രിയുമായ ബെസലേല്‍ സ്‌മോട്രിച്ച് ഭീഷണി മുഴക്കി.
ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മൂന്നാഴ്ചയായി നടന്നുവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു.
ഖത്തറിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന പരോക്ഷ ചർച്ചകളുടെ ഭാഗമായി, ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് പോസിറ്റീവ് പ്രതികരണം മധ്യസ്ഥർക്ക് സമർപ്പിച്ചതായി വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു.
ഈജിപ്ത് അതിര്‍ത്തിയിലെ ഇസ്രായില്‍ സൈനിക സാന്നിധ്യത്തെ കുറിച്ച തര്‍ക്കങ്ങള്‍ ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥര്‍ നടത്തുന്ന ശ്രമങ്ങള്‍ സങ്കീര്‍ണമാക്കുന്നു. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസും ഇസ്രായിലും തമ്മിലുള്ള തര്‍ക്കത്തില്‍ ശേഷിക്കുന്ന പ്രധാനപ്പെട്ട ഒറ്റ പോയിന്റ് ആണിത്. ഈജിപ്ത് അതിര്‍ത്തിക്കടുത്തുള്ള തന്ത്രപരമായ അച്ചുതണ്ടിന്റെ ഇസ്രായിലിന്റെ നിയന്ത്രണം ഈജിപ്തും ശക്തമായി നിരാകരിക്കുന്നു.
ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായില്‍-ഹമാസ് പ്രതിനിധികളെ പങ്കെടുപ്പിച്ച് ദോഹയില്‍ നടത്തുന്ന കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും ഈജിപ്തും ചര്‍ച്ചകളില്‍ ാെപ്പമുണ്ടെന്നും ഖത്തര്‍
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഇറാന് പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത സൗദി കിരീടാവകാശി, സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനും സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.