വലിയ തോതിലുള്ള നാവിക ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ട മാജിക് സീസ് ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. വര്‍ഷാരംഭത്തിനുശേഷം കപ്പല്‍ പാതകളില്‍ ഹൂത്തികള്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നില്‍ ഏകദേശം ആറ് മാസം നീണ്ടുനിന്ന ആപേക്ഷിക ശാന്തത അവസാനിപ്പിച്ചു. ചൈനയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഇരുമ്പും വളവും കയറ്റി ചെങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ ലൈബീരിയന്‍ പതാക വഹിച്ച കപ്പലിനു നേരെ ഞായറാഴ്ച മിസൈലുകള്‍, ബോട്ടുകള്‍, സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തുകയായിരുന്നു.
Sunday, October 12
Breaking:
- മുസ്ലിം വേള്‍ഡ് ലീഗ് മുന്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഉമര്‍ നസീഫ് അന്തരിച്ചു
- ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുമായി റിയാദ് കേളി സില്‍വര്‍ ജൂബിലി
- ഷാർജ രാജ്യാന്തര പുസ്തക മേളയിൽ മലയാളത്തിൽ നിന്ന് കവി സച്ചിദാനന്ദനും നോവലിസ്റ്റ് ഇ.സന്തോഷ് കുമാറും പങ്കെടുക്കും
- ഖത്തറിലെ മൈക്രോ ഹെൽത്ത് ലാബോറട്ടറിസിന് CAP ആക്രെഡിറ്റേഷൻ ലഭിച്ചു
- ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി യുഎഇ, ഒരു സമനില അകലെ ലോകകപ്പിലേക്ക്