വിപണി പ്രതീക്ഷകള്‍ക്ക് അനുസൃതമായി, ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്പാദനത്തില് 5,48,000 ബാരലിന്റെ വീതം വര്‍ധനവ് വരുത്താന്‍ എട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ കുവൈത്ത്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ എട്ട് രാജ്യങ്ങളാണ് ഉല്പാദനം വര്‍ധിപ്പിക്കുന്നത്. എണ്ണ വിപണി സ്ഥിരതക്കുള്ള പ്രതിബദ്ധത എട്ടു രാജ്യങ്ങളും സ്ഥിരീകരിച്ചു. 2023 ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ സ്വമേധയാ എണ്ണയുല്പാദനം വെട്ടിക്കുറച്ച എട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ ഇന്ന് വെര്‍ച്വലായി യോഗം ചേര്‍ന്ന് ആഗോള വിപണി സാഹചര്യങ്ങളും വീക്ഷണവും അവലോകനം ചെയ്തു.
Thursday, January 29
Breaking:
- ഫൈസൽസ്’ വിന്റർ ഫെസ്റ്റ് സീസൺ-6 സംഘടിപ്പിച്ചു
- ശമ്പളം നൽകാതെ വീട്ടുജോലിക്കാരിയെ നിർബന്ധിത ജോലി ചെയ്യിപ്പിച്ച യുവതിയെ വെറുതെ വിട്ട് കോടതി
- ജിദ്ദയില്‍ അഡ്വാന്‍സ്ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഫാക്ടറി വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു
- പ്രേക്ഷക മനസ്സുകളെ പിടിച്ചുലച്ച് ഗാസ യുദ്ധ ദുരന്തം അമേരിക്കന്‍ ഡോക്ടര്‍മാരുടെ കണ്ണുകളിലൂടെ പറയുന്ന സിനിമയുടെ പ്രീമിയര്‍
- ഗള്‍ഫ് എയറിന്റെ എല്ലാ ഫ്ളൈറ്റുകളിലും സൗജന്യ വൈ-ഫൈ


