അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്‍ജുര്‍ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും പിന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബാലന് ബാലന് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ബാലന് ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.
Sunday, August 31
Breaking:
- ‘നിന്നെ എവിടെയും വിടില്ല, കുത്തി മലർത്തി ജയിലിൽ പോകും ‘; അതുല്യയെ സതീഷ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
- കാഫ നാഷൻസ് കപ്പ് ഫുട്ബോൾ; ഉസ്ബക്കിസ്താനെ സമനിലയിൽ കുരുക്കി ഒമാൻ
- ത്രിരാഷ്ട്ര പരമ്പര: പാകിസ്ഥാനിനെതിരെ യുഎഇ ക്ക് തോൽവി
- പ്രീമിയർ ലീഗ് : ഇന്ന് ലിവർപൂൾ – ആർസണൽ പോരാട്ടം
- വ്യാജ ഐഡി കാര്‍ഡ് കേസ്; ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാതെ രാഹുല്‍ മാങ്കൂട്ടത്തില്‍