Browsing: Attack

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്റെ വടക്ക് ഭാഗത്തുള്ള അബൂനുസൈര്‍ പ്രദേശത്ത് ചൊവ്വാഴ്ച രാത്രി വെടിയേറ്റ് മുന്‍ ജോര്‍ദാന്‍ എം.പി ഡോ. മൂസ ഉമൈര്‍ ഹസന്‍ അബൂസുലൈമും മകനും പാര്‍ലമെന്റ് ഉദ്യോഗസ്ഥനുമായ അയ്മനും കൊല്ലപ്പെട്ടു.

ഡൽഹി- ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരെ ആക്രമണം . ഇന്ന് രാവിലെയാണ് സംഭവം. എല്ലാ ബുധനാഴ്ചകളിലും നടന്നു വന്നിരുന്ന ജനങ്ങളുടെ പരാതികൾ കേൾക്കുന്ന (“ജൻ സൺവായ്”) പരിപാടിക്കിടെയാണ്…

ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അ‍ഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു

ഇസ്രായിലില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവിനെ ഉദ്ധരിച്ച് യെമനിലെ ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ബഹ്റൈൻ പൗരനായ വൃദ്ധന്റെ കാറിൽ അയൽവാസിയായിരുന്ന ഫിലിപ്പീൻ സ്വദേശിനി വളർത്തുന്ന നായ മൂത്രമൊഴിക്കുകയും തുടർന്നുണ്ടായ തർക്കത്തിൽ വൃദ്ധനെ അക്രമിച്ച സ്ത്രീക്കെതിരെ ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി

ഗാസയിലെ ദെയ്ര്‍ അല്‍ബലഹിലെ തങ്ങളുടെ പ്രധാന വെയര്‍ഹൗസും ജീവനക്കാരുടെ താമസസ്ഥലവും തിങ്കളാഴ്ച മൂന്ന് തവണ ഇസ്രായില്‍ ആക്രമിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

കഴിഞ്ഞ മാസം ഇറാനില്‍ അമേരിക്കന്‍ പിന്തുണയോടെ നടത്തിയ ആക്രമണങ്ങളിലൂടെ ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനാണ് ഇസ്രായില്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ പറഞ്ഞു.

കഴിഞ്ഞ മാസം ഇറാന്‍, ഇസ്രായില്‍ യുദ്ധത്തിനിടെ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന് പരിക്കേറ്റതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.

ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സുരക്ഷിത ആശയവിനിമയത്തിനായി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷന്‍സ് സെന്ററിന് കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എ.പി റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ കമ്മ്യൂണിക്കേഷന്‍സ് സെന്ററില്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ (പെന്റഗണ്‍) വക്താവ് ഷോണ്‍ പാര്‍നെല്‍ സമ്മതിച്ചു. അല്‍ഉദൈദ് വ്യോമതാവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ച അന്വേഷണങ്ങള്‍ക്ക് ഖത്തര്‍ മറുപടി നല്‍കിയില്ല.