ഇറാൻ-ഇസ്രായിൽ യുദ്ധത്തിനിടെ അമേരിക്കയും ഇസ്രായിലും ചേർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തെങ്കിലും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി.
ഇസ്രായിലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ, ജൂണ്‍ അവസാനം തെഹ്റാനിലെ എവിന്‍ ജയിലിനെതിരായ വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ നടത്തിയതായി സംശയിക്കുന്ന യുദ്ധക്കുറ്റം അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.