Browsing: ahmedabad plane crash

വിമാനപകടത്തെകുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോയുടെ പ്രാഥമികമായ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടാണ് കാംബൽ അവകാശവാദം ഉന്നയിച്ചത്

അബൂദബി- അഹ്‌മദാബാദ് എയര്‍ഇന്ത്യാ വിമാനാപകടത്തില്‍ മരണമടഞ്ഞ ബിജെ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റ ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കുമായി 5 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രവാസി ഭാരതീയ…

എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ അന്വേഷണത്തിനായി ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ജൂൺ 12-ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചു. അപകടത്തിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായി തകർന്നു. അഹമ്മദാബാദിൽ എത്തിയ ബോയിങ് വിദഗ്ധർ ഉടൻ അപകടസ്ഥലം സന്ദർശിക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) രാജ്യാന്തര പ്രോട്ടോക്കോളുകൾ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നു.

2010 മംഗലാപുരം വിമാനാപകടത്തിൽ, ഇരകളുടെ കുടുംബങ്ങൾക്ക് ന്യായമായി കിട്ടേണ്ടിയിരുന്ന നഷ്ടപരിഹാരം അതിഭീമമായി വെട്ടിക്കുറയ്ക്കാൻ എല്ലാത്തരം ഹീനമായ കളികളും കളിച്ചതാണ് അന്ന് സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ സൗദി വിദേശ മന്ത്രാലയം ഇന്ത്യയെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിച്ചു. ദാരുണമായ അപകടത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ ഗവണ്‍മെന്റിനും ജനതയെക്കും സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി.

അഹമ്മദാബാദില്‍ നടന്ന ദാരുണമായ വിമാനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. ആരും ജീവനോടെ ബാക്കിയില്ല എന്ന പ്രസ്താവന പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, അഹമ്മദാബാദ് പൊലീസ് ഒരു യാത്രികന്‍ ജീവനോടെ രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു.