പാരീസ് – യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളത്തിൽ ഇറങ്ങിയ ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ,സ്വിസർലാൻഡ് പോലെയുള്ള വമ്പന്മാർ ജയം പിടിച്ചെടുത്തപ്പോൾ ഡെന്മാർക്ക്, സ്വീഡൻ ടീമുകൾ സമനിലയിൽ കുരുങ്ങി.
ഉക്രൈനിന് എതിരെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മുൻ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ വിജയം. ഫ്രാൻസിന് വേണ്ടി പത്താം മിനുറ്റിൽ ബയേൺ താരം മൈക്കൾ ഒലിസെയും 82 മിനുറ്റിൽ സൂപ്പർ താരം എംബാപ്പെയുമാണ് ഗോളുകൾ നേടിയത്. ഉക്രൈൻ നിരയിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലുഷ്നി മുഴുവൻ സമയവും പന്ത് തട്ടിയിരുന്നു.
മറ്റൊരു മത്സരത്തിൽ ഗട്ടൂസോയുടെ കീഴിൽ ആദ്യമായി കളത്തിലിറങ്ങിയ അസൂറികൾ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് എസ്റ്റോണിയയെ നാണം കെടുത്തി. ഇറ്റലിയുടെ ഗോളുകൾ എല്ലാം പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ഇറ്റലിക്ക് വേണ്ടി മാറ്റിയോ റെറ്റെഗുയി ഇരട്ട ഗോളുകൾ (69, 89) നേടിയപ്പോൾ മറ്റു ഗോളുകൾ നേടിയത് മോയിസ് കീൻ (58), റാസ്‌പഡോറി (71), ബാസ്റ്റോണി (90+2) എന്നിവരാണ്. ഇതോടെ തുടർച്ചയായ രണ്ടാം ജയവുമായി നോർവേ, ഇസ്രായേൽ എന്നിവർക്ക് പിന്നിൽ മൂന്നാമതാണ് ഇറ്റലി.
ഗ്രൂപ്പ് എല്ലിലെ ക്രൊയേഷ്യ എതിരില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു ഫറോ ഐലൻഡ്‌സിനെ പരാജയപ്പെടുത്തിയത്. 31 മിനുറ്റിൽ ക്രമരിച്ചാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചു ഗ്രൂപ്പിൽ രണ്ടാമതാണ് ക്രൊയേഷ്യ. ഒന്നാമതുള്ള ചെക്ക് റിപ്പബ്ലിക് രണ്ടു മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടുണ്ട്.
മത്സര ഫലങ്ങൾ
ഗ്രൂപ്പ് ബി
സ്വിസർലാൻഡ് – 4 ( അക്കാൻജി – 22/ എംബോളോ – 25,45 / വിഡ്മർ -39)
കൊസോവോ – 0
സ്ലോവേനിയ -2 ( ലോവ്റിക് – 46 / വിപോട്നിക് – 90+1)
സ്വീഡൻ -2 ( എലങ്ക – 18/ അബ്ബാസ് അയാരി -73)
ഗ്രൂപ്പ് സി
ഗ്രീസ് – 5 ( കരെറ്റ്സാസ് – 3 / പാവ്‌ലിഡിസ് – 17 / അനസ്താസിയോസ് ബകാസെറ്റാസ് – 21 / കൂർബെലിസ് – 36 /
ക്രിസ്റ്റോസ് സോളിസ് – 63)
ബെലാറസ് – 1 ( ബാർകൗസ്കി – 72 പെനാൽറ്റി)
ഡെന്മാർക്ക് – 0
സ്കോട്ട്‌ലാൻഡ് – 0
ഗ്രൂപ്പ് ഡി
ഉക്രൈൻ – 0
ഫ്രാൻസ് – 2
ഐസ്ലാൻഡ് – 5 ( പാൽസൺ – 45+2 / ജോഹന്നാസ്സൺ – 47,56 / ഗുമണ്ട്‌സൺ – 66 / ഹ്ലിൻസൻ – 73)
അസർബൈജാൻ – 0
ഗ്രൂപ്പ് ഐ
ഇറ്റലി – 5
എസ്റ്റോണിയ – 0
മോൾഡോവ – 0
ഇസ്രായിൽ – 4 ( പെരെറ്റ്സ് – 15 / സോളമൻ – 35 / ബാരിബോ – 59 / ഗ്ലോഖ് – 77)
ഗ്രൂപ്പ് എൽ
ഫറോ ഐലൻഡ് – 0
ക്രൊയേഷ്യ – 1
മോണ്ടിനെഗ്രോ – 0
ചെക്ക് റിപ്പബ്ലിക് – 2 ( സെർവ് – 3 / സെർനി – 90+6)