സാന്റിയാഗോ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് വമ്പന്‍ ജയം. ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ 5-2നാണ് റയല്‍ പരാജയപ്പെടുത്തിയത്. ബ്രസീലിയന്‍ സ്റ്റാര്‍ വിനീഷ്യസ് ജൂനിയര്‍ മല്‍സരത്തില്‍ ഹാട്രിക്ക് നേടി. റൂഡിഗര്‍, ലൂക്കാസ് വാസ്‌കസ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. കിലിയന്‍ എംബാപ്പെ, ബെല്ലിങ്ഹാം എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്‌റ്റൊരുക്കി.
രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് റയലിന്റെ തിരിച്ചുവരവ്.30,34 മിനിറ്റുകളിലായാണ് ബോറൂസിയ ലീഡെടുത്തത്. എന്നാല്‍ സാന്റിയാഗോ ബെര്‍ണാബ്യൂവിലെ സ്വന്തം ആരാധകര്‍ക്ക് ഫൈവ് സ്റ്റാര്‍ വിരാന്നാണ് ആന്‍സിലോട്ടിയുടെ കുട്ടികള്‍ നല്‍കിയത്. രണ്ടാം പകുതിയില്‍ ബോറുസിയയെ പന്ത് തൊടാന്‍ വിടാത റയല്‍ കളം നിറഞ്ഞു. അഞ്ച് ഗോളടിച്ച് വമ്പന്‍ ജയം കൈക്കാലാക്കുകയായിരുന്നു. 62, 86, ഇഞ്ചുറി ടൈം മിനിറ്റുകളിലാണ് വിനീഷ്യസിന്റെ ഗോളുകള്‍.
മറ്റൊരു മല്‍സരത്തില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിക്ക് സമനില കുരുക്ക്. റഷ്യന്‍ ക്ലബ്ബ് പിഎസ് വി ഐന്തോവനോടാണ് 1-1 സമനില വഴങ്ങിയത്. മറ്റൊരു മല്‍സരത്തില്‍ ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റ്‌സക്‌സ് താരത്തിന്റെ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ആഴ്‌സണല്‍. 29ാം മിനിറ്റിലാണ് ഗോള്‍ വീണത്.
മറ്റ് മല്‍സരങ്ങളില്‍ എസി മിലാന്‍ 3-1 ന് ക്ലബ്ബ് ബ്രൂഗിനെയും മൊണാക്കോ 5-1ന് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയും ആസ്റ്റണ്‍ വില്ല എതിരില്ലാത്ത രണ്ട് ഗോളിന് ബോള്‍ഗാനയെയും വീഴ്ത്തി.സ്റ്റുഗര്‍ട്ടിനോട് യുവന്റസ് ഒരു ഗോളിന്റെ പരാജയം വരിച്ചു.