തിംഫു– സാഫ് അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ 7-0ന് തോൽപ്പിച്ചു. ഭൂട്ടാനിലെ തിംഫുവിലെ ചാംഗ്ലിമിതാങ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറിയത്.
അഭിസ്ത ബസ്നെറ്റ്, നീരാ ചനു ലോങ്‌ജം, അനുഷ്ക കുമാരി എന്നിവർ രണ്ട് ഗോളുകൾ വീതവും ക്യാപ്റ്റൻ ജൂലൻ നോങ്‌മൈതേം ഒരു ഗോളും നേടി.ആദ്യ പകുതിയിൽ തന്നെ 5-0-ത്തിന് ഇന്ത്യ മുന്നിലെത്തിയിരുന്നു.
പുതിയ ഡബിൾ റൗണ്ട് ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ നാല് ടീമുകൾ ആറ് മത്സരങ്ങൾ കളിക്കും. ജോകിം അലക്സാണ്ടർസൺ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം ഓഗസ്റ്റ് 22 വെള്ളിയാഴ്ച്ച ബംഗ്ലാദേശിനെ നേരിടും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group