മാഡ്രിഡ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ വിജയവുമായി പ്രമുഖര്‍. പോയിന്റ് നിലയില്‍ ഒന്നാമത് നില്‍ക്കുന്ന ലിവര്‍പൂള്‍ ജിറോണയ്‌ക്കെതിരേ ഒരു ഗോളിന്റെ ജയം നേടി. 63ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുഹമ്മദ് സലാഹാണ് സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് അറ്റ്‌ലാന്റയെ 3-2ന് പരാജയപ്പെടുത്തി. റയലിനായി കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ സ്‌കോര്‍ ചെയ്തു.
റയല്‍ പോയിന്റ് നിലയില്‍ 18ാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ ബയേണ്‍ ലെവര്‍കൂസനോട് ഒരു ഗോളിന് പരാജയം രുചിച്ചു. ക്ലബ്ബ് ബ്രൂഗ് സ്‌പോര്‍ട്ടിങിനെ 2-1ന് പരാജയപ്പെടുത്തി. റെഡ്ബുല്‍ സാല്‍സ്ബര്‍ഗിനെ പിഎസ്ജി മൂന്ന് ഗോളിന് പരാജയപ്പെടുത്തി.ഗോണ്‍സാലോ, ന്യൂനോ മെന്‍ഡിസ്, ഡൗ എന്നിവര്‍ പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തു. ബയേണ്‍ മ്യുണിക്ക് ശക്തര്‍ ഡൊണറ്റ്‌സ്‌ക്കിനെ 5-1ന് പരാജയപ്പെടുത്തി.ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ബാഴ്‌സലോണ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെയും മാഞ്ചസ്റ്റര്‍ സിറ്റി യുവന്റസിനെയും ആഴ്‌സണല്‍ മൊണാക്കോയെയും നേരിടും.