വില്ല റയൽ– ആഴ്സനലിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന തോമസ് പാർട്ടി സ്പാനിഷ് ക്ലബ്ബായ വില്ല റയലിന് വേണ്ടി ഇനി പന്തു തട്ടും. പ്രമുഖ ഇറ്റാലിയൻ കായിക മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്, ക്ലബ് ഉടനെ തന്നെ ഓഫിഷ്യലായി അറിയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഘാന സൂപ്പർ താരമായ തോമസ് പാർട്ടി 2019 മുതൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സനലിന് വേണ്ടി 167 മത്സരങ്ങളിൽ നിന്നും ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട് . പ്രധാനമായും ഡിഫൻസീവ് മിഡ്ഫീൽഡർ,റൈറ്റ് ബാക്ക്
പൊസിഷനിൽ കളിക്കുന്ന താരം അത്‌ലറ്റിക്കോ മാഡ്രിഡ്, അൽമേരിയ,മല്ലോർക്ക എന്ന സ്പാനിഷ് ക്ലബ്ബുകൾക്ക് വേണ്ടിയും മുമ്പ് പന്ത് തട്ടിയിട്ടുണ്ട്.
2016 മുതൽ ഘാന ദേശീയ ടീമിന് വേണ്ടി കളിക്കുന്ന പാർട്ടി 42 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടിയിട്ടുണ്ട്.