പാരീസ് – ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കീരിടങ്ങൾ നേടിയ ഫ്രഞ്ച് ക്ലബ് പി എസ് ജി ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങും. ലീഗ് വണ്ണിന്റെ രണ്ടാം റൗണ്ട് മത്സരത്തിൽ ആംഗേഴ്സ് എസ്.സി.ഒ ക്ക് എതിരെയാകും നിലവിലെ ചാമ്പ്യന്മാർ ബൂട്ട് കെട്ടുക. ഇന്ത്യൻ സമയം രാത്രി 12:15 നാണ് ( സൗദി 9:45 PM) മത്സരം.
ആദ്യ മത്സരത്തിൽ നാന്റെസിനെ ഒരു ഗോളിന് തോൽപ്പിച്ചാണ് പി എസ് ജി യുടെ വരവ്. ആംഗേഴ്സ് പി എസ് ജിയുടെ അയൽക്കാരായ പാരീസിനെ ഒരു ഗോളിന് കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group