മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സെവിയ്യയെ റയല്‍ 4-2ന് പരാജയപ്പെടുത്തി. മിന്നും ഫോമിലായിരുന്നു റയല്‍. കിലിയന്‍ എംബാപ്പെ, വാല്‍വര്‍ഡെ, റൊഡ്രിഗോ, ബ്രാഹിം ഡയസ് എന്നിവരെല്ലാം റയലിനായി സ്‌കോര്‍ ചെയ്തു. റൊഡ്രിഗോ, എഡ്വാര്‍ഡോ കാമവിംഗാ, ലൂക്കാസ് വാസ്‌കസ്, എംബാപ്പെ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കുകയും ചെയ്തു.
ലീഗില്‍ ഒന്നാം സ്ഥാനത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് ആണ്. അത്‌ലറ്റിക്കോയുമായി റയല്‍ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസമുള്ളത്. ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. വെള്ളിയാഴ്ച നടന്ന മല്‍സരത്തില്‍ ബാഴ്‌സയെ അത്‌ലറ്റിക്കോ മാഡ്രിഡാണ് 2-1ന് പരാജയപ്പെടുത്തിയത്. ജയത്തോടെ അത്‌ലറ്റിക്കോ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.