അഹമ്മദാബാദ്– വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മിന്നും ജയം. അഹമ്മദാബാദിൽ നടന്ന ടെസ്റ്റിൽ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഗില്ലും കൂട്ടരും വിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
അഞ്ചിന് 448 എന്ന നിലയിലായിരുന്നു. ജഡേജ 104 റൺസുമായും വാഷിംഗ്ടൺ സുന്ദർ ഒമ്പതു റൺസുമായി ക്രീസിൽ നിൽക്കെ ഇന്നലെ കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അഞ്ചിന് 448 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ മൂന്നാം ദിനം കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ഡിക്ലയര്‍ ചെയ്തു 286 റൺസിന്റെ ലീഡുമായി ഗിൽ വിന്‍ഡീസിനെ ബാറ്റിങ്ങിന് അയച്ചു.
എന്നാൽ ഒന്നാം ഇന്നിങ്സ് പോലെ തന്നെ ഇന്ത്യൻ ബൗളിങ് നിര വിന്‍ഡീസ് താരങ്ങളെ പവലിയനിലേക്ക് മടക്കുന്നതാണ് കണ്ടത്. രവീന്ദ്ര ജഡേജ നാല് പേരെയും മുഹമ്മദ് സിറാജ് മൂന്നു പേരെയും മടക്കിയപ്പോൾ
മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു പേരെ മടക്കിയപ്പോൾ കുല്‍ദീപ് യാദവ് രണ്ടു പേരെയും പവലിയനിലേക്ക് അയച്ചു. ശേഷിക്കുന്ന ഒരു വിക്കറ്റ് നേടിയത് സുന്ദറാണ്. ജസ്പ്രീത് ബുമ്രക്ക് വിക്കറ്റുകൾ ഒന്നും നേടാനായില്ല.
എട്ടു റൺസെടുത്ത ഓപണര്‍ ടി ചന്ദര്‍പോളിനെ സിറാജ് മടക്കിയാണ് ഇന്നത്തെ സന്ദർശകരുടെ തകർച്ച ആരംഭിച്ചത്. പിന്നാലെ ജഡേജ ജോണ്‍ കാംപ്‌ബെലിനെ (14) പുറത്താക്കി. തുടർന്ന് എത്തിയ ബ്രണ്ടൻ കിംഗ്, റോസ്‌റ്റൺ ചേസ്, ഷായ് ഹോപ് എന്നിവരെയും കൂടി മടക്കിയപ്പോൾ ഒരു ഘട്ടത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 46 റൺസ് എന്ന നിലയിലായിരുന്നു. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ അലിക് (38), ജസ്റ്റിൻ ഗ്രീവ്സ് ( 25) എന്നിവർ ചേർന്നാണ് വൻ തോൽവിയിൽ നിന്നും കരീബിയൻ ടീമിനെ കരകയറ്റിയത്. ഇവരുടെ വിക്കറ്റും നഷ്ടപ്പെട്ടതോടെ ഉച്ചക്ക് മുമ്പ് തന്നെ കളി അവസാനിക്കുമെന്ന് ഉറപ്പായി.
സ്കോർ 146ൽ നിൽക്കെ നൈജൽ സീൽസിന്റെ വിക്കറ്റ് കുൽദീപ് നേടിയതോടെ വിജയം ഇന്ത്യയുടെ കയ്യിലായി. ഓൾ റൗണ്ടർ പ്രകടനം കാഴ്ച വെച്ച ജഡേജയാണ് മത്സരത്തിൽ കേമൻ.