മിലാൻ – 2025-26 സീരി എ സീസണിലെ ആദ്യം മത്സരത്തിന് ഇറങ്ങിയ ഇന്റർ മിലാനിന് തകർപ്പൻജയം. സാൻ സിറോ സ്റ്റേഡിയത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ടോറിനോയെ തകർത്തത്. 18 മിനുറ്റിൽ ഡിഫൻഡർ ബസ്റ്റോണി ഗോൾ വേട്ടക്ക് തുടക്കമിട്ടു. മാർക്കസ് തുറാം ഇരട്ട ഗോളുകൾ ( 36,62) നേടി. മറ്റു ഗോളുകൾ 51 മിനുറ്റിൽ ക്യാപ്റ്റൻ ലൗട്ടാരോ മാർട്ടിനെസും, 72 മിനുറ്റിൽ ആഞ്ചെ-യോൻ ബോണിയും സ്വന്തമാക്കി.
പുതിയ മാനേജരായ റോമാനിയക്കാരൻ ക്രിസ്ത്യൻ ചുവുവിന്റെ കീഴിലാണ് ഇത്തവണ ഇറങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group