മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ ദിവസം വലന്‍സിയയെ നേരിട്ട റയല്‍ 2-1ന്റെ ജയം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ലൂക്കാ മൊഡ്രിച്ച് (85), ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു. മൊഡ്രിച്ചിന്റെ ഗോളിന് ബെല്ലിങ്ഹാം അസിസ്റ്റ് ഒരുക്കി. അതിനിടെ 79ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 27ാം മിനിറ്റില്‍ വലന്‍സിയയാണ് ഹ്യൂഗോ ഡുറോയുടെ ഗോളിലൂടെ ലീഡെടുത്തത്. പിന്നീടാണ് റയല്‍ രണ്ട് ഗോള്‍ തിരിച്ചടിച്ചത്. അതിനിടെ ജൂഡ് ബെല്ലിങ്ഹാം ഒരു പെനാല്‍റ്റിയും പാഴാക്കിയിരുന്നു.
ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 43 പോയിന്റാണ് റയലിനുള്ളത്. അത്‌ലറ്റിക്കോയ്ക്ക് രണ്ടും. ബാഴ്‌സലോണ 38 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group