മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് സമനില കുരുക്ക്. റയോ വാല്‍ക്കാനോയാടാണ് റയല്‍ സമനില വഴങ്ങിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 3-3നാണ് മല്‍സരം അവസാനിച്ചത്. വാല്‍വര്‍ഡെ(39), ജൂഡ് ബെല്ലിങ്ഹാം (45), റൊഡ്രിഗോ (56) എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്. റയലിന്റെ ഒരു ഗോളിന് റൊഡ്രിഗോ അസിസ്റ്റ് ഒരുക്കി.
ഗുല്ലര്‍ രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് ഒരുക്കി. വാല്‍ക്കാനോയ്ക്കായി ഉനായി ലോപസ് (4), മുംമിന്‍ (36), പല്‍സോണ്‍ (64) എന്നിവര്‍ വലകുലിക്കി. റയല്‍ താരം ജൂഡ് ബെല്ലിങ്ഹാം തുടര്‍ച്ചയായ ആറ് മല്‍സരങ്ങളിലും ടീമിനായി സ്‌കോര്‍ ചെയ്തു. പരിക്കിനെ തുടര്‍ന്ന് കിലിയന്‍ എംബാപ്പെ ഇന്ന് ടീമിനായി ഇറങ്ങിയിരുന്നില്ല. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ബാഴ്‌സലോണ ലെഗനീസിനെയും അത്‌ലറ്റിക്കോ മാഡ്രിഡ് ഗെറ്റാഫയെയും നേരിടും.