സാന്റിയാഗോ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്. കരുത്തരായ റയല്‍ മാഡ്രിഡിന് മുന്നില്‍ പരാജയപ്പെട്ട് പ്രീക്വാര്‍ട്ടര്‍ കാണാതെ പെപ്പ് ഗ്വാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ പുറത്തായി. കഴിഞ്ഞ ദിവസം 3-1ന്റെ തോല്‍വിയാണ് സിറ്റി രുചിച്ചത്.
ഇരുപാദങ്ങളിലുമായി 6-3ന്റെ ജയവുമായാണ് റയല്‍ പ്രീക്വാര്‍ട്ടറിലേക്ക് കയറിയത്.റയലിന് വേണ്ടി കിലിയന്‍ എംബാപ്പെ ഹാട്രിക്ക് നേടി. റൗള്‍ അസാന്‍സിയോ, റൊഡ്രിഗോ, വാല്‍വര്‍ഡേ എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. 4,33, 61 മിനിറ്റുകളിലായാണ് എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്.
2012-13 സീസണിന് ശേഷം ആദ്യമായാണ് സിറ്റി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്.മറ്റ് മല്‍സരങ്ങളില്‍ ബ്രീസ്റ്റിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ പരാജയപ്പെടുത്തി പിഎസ്ജിയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 10 ഗോളുകളാണ് പിഎസ്ജി അടിച്ചത്. ഇറ്റാലിയന്‍ പ്രമുഖരായ യുവന്റസിനെ ഡച്ച് ക്ലബ്ബ് പിഎസ് വി ഐന്തോവന്‍ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചിച്ചു. സ്‌പോര്‍ട്ടിങ് ലിസ്ബണെ പരാജയപ്പെടുത്തി ബോറൂസിയാ ഡോര്‍ട്ട്മുണ്ടും പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു.