ദോഹ– ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ അവാർഡ് ദാന ചടങ്ങായ ബാലൺ ഡി’ഓറിന്റെ ആദ്യ പ്രസന്റിംഗ് പാർട്ണറായി ചരിത്രം രചിച്ച് ഖത്തർ എയർവേയ്സ് . ഈ വർഷത്തെ ബാലൺ ഡി’ഓർ ചടങ്ങുകൾക്കാണ് ഖത്തർ എയർവേഴ്സ് ചുക്കാൻ പിടിക്കുന്നത്.
ഇത് ആഗോള കായിക മേഖലയോടുള്ള ഖത്തർ എയർവേയ്സിന്റെ അഗാധമായ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. 69-ാമത് ബാലൺ ഡി’ഓർ 2025 സെപ്റ്റംബർ 22-ന് ഫ്രാൻസിലെ പാരിസിലുള്ള തിയേറ്റർ ഡു ഷാറ്റലെറ്റിൽ നടക്കും.
കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി, ബാലൺ ഡി’ഓർ ഫുട്ബോളിലെ മികച്ച കളിക്കാരെ ആദരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ അവാർഡ് ചടങ്ങാണ്. ഈ പുതിയ പങ്കാളിത്തം ലോകത്തിലെ മികച്ച എയർലൈനിനെ ലോകത്തിലെ മികച്ച കളിക്കാരുമായി ഒന്നിപ്പിക്കുന്നതു കൂടിയാണ്. കൂടാതെ ആഗോള കായിക സമൂഹത്തിന് ഖത്തർ എയർവേയ്സിന്റെ തുടർച്ചയായ പിന്തുണയിൽ ഒരു നാഴികക്കല്ലായി മാറുകയും ചെയ്യും. ആരാധകരെയും കളിക്കാരെയും സംസ്കാരങ്ങളെയും ലോകമെമ്പാടും ബന്ധിപ്പിക്കുന്ന എയർലൈനെന്ന നിലയിൽ, 69-ാമത് ബാലൺ ഡി’ഓർ ചടങ്ങിന്റെ പ്രസന്റിംഗ് പാർട്ണറായുള്ള ഖത്തർ എയർവേയ്സിന്റെ തീരുമാനം, കായിക രംഗത്തിന്റെ സാർവ്വത്രിക ഭാഷയിലൂടെ ലോകത്തെ ഒന്നിപ്പിക്കാനുള്ള അവസരമാണ്.
ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻജിനീയർ ബദർ മുഹമ്മദ് അൽ-മീർ പറഞ്ഞു: “ബാലൺ ഡി’ഓർ ചടങ്ങിന്റെ ആദ്യ പ്രസന്റിംഗ് പാർട്ണറായി മാറുന്നതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു. തലമുറകളെ പ്രചോദിപ്പിക്കുന്ന ഇതിഹാസങ്ങളെ ആഘോഷിക്കുന്നു. ലോകത്തിലെ മികച്ച എയർലൈനായ ഖത്തർ എയർവേയ്സിനെ ലോകത്തിലെ മികച്ച ഫുട്ബോൾ കളിക്കാരുമായി ഒരുമിപ്പിക്കുന്നതിലൂടെ, ഞങ്ങൾ പ്രവേശിക്കുന്ന എല്ലാ മേഖലകളിലും മികച്ചതാകാനുള്ള ഞങ്ങളുടെ ബ്രാൻഡിന്റെ സമർപ്പണത്തെ ഞങ്ങൾ ശക്തിപ്പെടുത്തുന്നു. ആളുകളെയും സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്നതുപോലെ, ഈ പങ്കാളിത്തം സ്വപ്നങ്ങളെയും സംസ്കാരങ്ങളെയും ഫുട്ബോളിനോടുള്ള അഭിനിവേശത്തെയും ഭൂഖണ്ഡങ്ങൾക്കപ്പുറം ബന്ധിപ്പിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകും.”
യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ പറഞ്ഞു: “ബാലൺ ഡി’ഓർ ഒരു അവാർഡിനപ്പുറമാണ് – ഇത് ഫുട്ബോളിനെയും അതിന്റെ ചരിത്രത്തെയും നിർവചിക്കുന്ന പ്രചോദനാത്മക പ്രതിഭകളെ ആഘോഷിക്കുന്നു. ഈ ഐതിഹാസിക ചടങ്ങിന്റെ ആദ്യ പ്രസന്റിംഗ് പാർട്ണറായി ഖത്തർ എയർവേയ്സിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ബാലൺ ഡി’ഓർ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ വാർഷികമായി നൽകുന്ന ഒന്നാണ്. പുരുഷന്മാരുടെയും വനിതകളുടെയും കളികളിൽ ലോകത്തിലെ മികച്ച കളിക്കാരെ ആദരിക്കുന്നു.
ഫിഫ, യുവേഫ ചാമ്പ്യൻസ് ലീഗ്, ദേശീയ ടീം മത്സരങ്ങൾ, ഫോർമുല 1, പാരിസ്-സെന്റ് ജെർമെയ്ൻ (പിഎസ്ജി), എഫ്‌സി ഇന്റർനാഷണലെ മിലാനോ, എഎഫ്‌സി, ടെന്നിസ് ഇതിഹാസം – നോവാക് ജോക്കോവിച്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി), മോട്ടോജിപി, ഐറൺമാൻ ട്രയാത്ലൺ സീരീസ്, ഫ്രഞ്ച് റഗ്ബി ടീം – സെക്ഷൻ പാലോയിസ്, ബ്രൂക്ലിൻ നെറ്റ്സ് എൻബിഎ ടീം, ഓസ്‌ട്രേലിയൻ ഫുട്ബോൾ, ഈക്വസ്ട്രിയൻ, മോട്ടോർ റേസിംഗ്, പാഡൽ, സ്ക്വാഷ്, ടെന്നിസ് തുടങ്ങിയ മറ്റു വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഉയർന്ന പ്രൊഫൈൽ ആഗോള കായിക പങ്കാളിത്തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ഈ പങ്കാളിത്തം ഖത്തർ എയർവേഴ്സിന്റെ മറ്റൊരു അധ്യായമായി മാറുന്നു.
2025 ബാലൺ ഡി’ഓറിന്റെ പൂർണ്ണമായ നോമിനികളുടെ പട്ടിക ഇവിടെ കാണാം.