ലണ്ടൻ – ഇന്ന് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും റണ്ണേഴ്സാപ്പായ ആർസണലും തമ്മിൽ വാശിയേറിയ പോരാട്ടം അരങ്ങേറും. ആൻഫീൽഡിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് ( സൗദി 6:30 PM) മത്സരം. ആദ്യത്തെ രണ്ടു മത്സരങ്ങളും വിജയിച്ചാണ് ഇരു ടീമുകളുടെയും വരവ്. ഈ സീസണിൽ ടീമിൽ എത്തിച്ച ലിവർപൂൾ താരം എകിറ്റികെ, ആർസണൽ താരം വിക്ടർ ഗ്യോകെറസ് എന്നിവരിലാണ് ഇരു ടീമുകളുടെയും പ്രതീക്ഷ. ലിവർപൂൾ ഈ സീസണിൽ ടീമിൽ എത്തിച്ച വിർട്സിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രണ്ടു ഗോളുകൾക്ക് മുന്നിട്ട നിന്നതിനു ശേഷം രണ്ടു ഗോളുകൾ വഴങ്ങിയ ലിവർപൂൾ അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകളാണ് വിജയത്തിലേക്ക് എത്തിച്ചത്. അതേസമയം ആർസണലിന് രണ്ടു മത്സരവും ക്ലീൻ ഷീറ്റോടെ വിജയിക്കുകയായിരുന്നു.
ഇന്ന് നടക്കുന്ന മറ്റ് പോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റണെയും, നോട്ടിങ്‌ഹാം വെസ്റ്റ് ഹാമിനെയും, ആസ്റ്റൺ വില്ല ക്രിസ്റ്റൽ പാലസിനേയും നേരിടും.
അതേസമയം ഇന്നലെ നടന്ന ലീഡ്സ് യുണൈറ്റഡ് – ന്യൂകാസ്റ്റ്റ്റൽ യുണൈറ്റഡ്
പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
ഇന്നത്തെ മത്സരങ്ങൾ
ബ്രൈറ്റൺ – മാഞ്ചസ്റ്റർ സിറ്റി
(ഇന്ത്യ 6:30 PM) ( സൗദി 4:00 PM)
നോട്ടിങ്‌ഹാം – വെസ്റ്റ്ഹാം
(ഇന്ത്യ 6:30 PM) ( സൗദി 4:00 PM)
ലിവർപൂൾ – ആർസണൽ
(ഇന്ത്യ 9:00 PM) ( സൗദി 6:30 PM)
ആസ്റ്റൺ വില്ല – ക്രിസ്റ്റൽ പാലസ്
(ഇന്ത്യ 11:30 PM) ( സൗദി 9:00 PM)