ലണ്ടൻ– സ്വന്തം തട്ടകത്തിൽ വിജയപ്രതീക്ഷകളുമായി ഇറങ്ങിയ ബെസ്റ്റ് ഹാമിനെ നാണം കെടുത്തി ചെൽസി. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ രണ്ടാം റൗണ്ട് മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വെസ്റ്റ് ഹാമിനെ ബ്ലൂസ് തകർത്തെറിഞ്ഞത്. ആറാം മിനിറ്റിൽ ബ്രസീലിയൻ താരം ലൂക്കാസ് പക്വെറ്റ നേടിയ ഗോളിലൂടെ ആതിഥേയർ മുന്നിലെത്തിയെങ്കിലും ചെൽസി പ്രതീക്ഷകളെ തല്ലിക്കൊടുത്തി. ജാവോ പെഡ്രോ, പെഡ്രോ നെറ്റോ, എൻസോ ഫെർണാണ്ടസ്, മോയിസെസ് കൈസെഡോ, ട്രെവോ ചലോബ എന്നിവരാണ് സന്ദർശകർക്ക് വേണ്ടി ഗോളുകൾ നേടിയത്.
15 മിനിറ്റിൽ പെഡ്രോയിലൂടെ ഒപ്പമെത്തിയ ചെൽസി 23 മിനിറ്റിൽ നെറ്റോയിലൂടെ മുന്നിലെത്തി. ഇതിനിടയിൽ വെസ്റ്റ് ഹാം നേടിയ ഒരു ഗോൾ വാർ പരിശോധനയിലൂടെ നിഷേധിച്ചു. 34 മിനുറ്റിൽ എൻസോയിലൂടെ ലീഡ് വർദ്ധിപ്പിച്ചു. ആദ്യ പകുതിയിലെ ആക്രമണം രണ്ടാം തുടർന്നപ്പോൾ നോക്കിനിൽക്കാനെ എതിരാളികൾക്ക് കഴിഞ്ഞുള്ളൂ. 54 മിനുറ്റിൽ കൈസെഡോയും നാലു മിനിറ്റുകൾക്ക് ശേഷം ചലോബയും കൂടി ഗോളുകൾ നേടിയതോടെ വെസ്റ്റ് ഹം തകർന്നു.
ആദ്യം മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ഗോൾ രഹിത സമനില വഴങ്ങിയ ചെൽസിയുടെ ആദ്യ ജയമാണിത്.
ഇന്നത്തെ മത്സരങ്ങൾ
ഇന്ന് പ്രീമിയർ ലീഗിൽ അരങ്ങേറുന്നത് വാശിയേറിയ പോരാട്ടങ്ങളാണ്. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചുമണിക്ക് ( സൗദി 2:30 PM) നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി- ടോട്ടൻഹാം മത്സരത്തിലാണ് ഭാരത് കാത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ എതിരാളികളെ തകർത്തു തരിപ്പണമാക്കിയ ഇവർ തുടർ വിജയമാണ് ലക്ഷ്യമിടുന്നത്.
ആർസണൽ, ആസ്റ്റൺ വില്ല, സണ്ടർലാൻഡ് എന്നിവരും ഇന്ന് കളത്തിൽ ഇറങ്ങും.
മത്സരങ്ങൾ
മാഞ്ചസ്റ്റർ സിറ്റി – ടോട്ടൻഹാം
(ഇന്ത്യ 5:00 PM), (സൗദി 2:30 PM)
ബോൺമത്ത് – വോൾവ്സ്
(ഇന്ത്യ 7:30 PM), (സൗദി 5:00 PM)
ബ്രെന്റ്ഫോഡ് – ആസ്റ്റൺ വില്ല
(ഇന്ത്യ 7:30 PM), (സൗദി 5:00 PM)
ബേൺലി – സണ്ടർലാൻഡ്
(ഇന്ത്യ 7:30 PM), (സൗദി 5:00 PM)
ആർസണൽ – ലീഡ്‌സ് യുണൈറ്റഡ്
(ഇന്ത്യ 10:00 PM), (സൗദി 7:30 PM)



