ലിവർപൂൾ– ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2025-26 സീസണിലെ ഉദ്ഘാടന മത്സരത്തിൽ ലിവർപൂളിന് ജയം. സ്വന്തം തട്ടകമായ ആൻഫീൽഡിൽ അവസാന നിമിഷങ്ങളിൽ നടത്തിയ തിരിച്ചുവരവോടെയാണ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് ചാമ്പ്യന്മാർ ജയം പിടിച്ചെടുത്തത്. ആതിഥേയർക്കു വേണ്ടി ഹ്യൂഗോ എകിറ്റികെ, കോഡി ഗാക്പോ, ഫെഡറിക്കോ കിയേസ, മുഹമ്മദ് സലാഹ് എന്നിവർ ഗോൾ നേടിയപ്പോൾ ആന്റോയ്ൻ സെമെനിയോയുടെ ഇരട്ട ഗോളുമായി ബോൺമത്തിന്റെ പോരാട്ടം നയിച്ചു. രണ്ടു ഗോളിന് പിറകിൽ നിന്ന ബോൺമത്ത് രണ്ടും തിരിച്ചടിച്ച് കളി ആവേശകരമാക്കിയെങ്കിലും അന്തിമ ഘട്ടത്തിൽ നേടിയ രണ്ട് ഗോളുകൾ ലിവർപൂളിന് ജയമൊരുക്കുകയായിരുന്നു.
എയ്ന്ത്രാക്ട് ഫ്രാങ്ക്ഫുർട്ടിൽ നിന്ന് സമ്മർ ട്രാൻഫറിൽ എത്തിയ എകിറ്റികെ 37-ാം മിനുട്ടിലാണ് ലിവർപൂളിനു വേണ്ടി ആദ്യഗോൾ നേടിയത്. ആദ്യ പകുതിക്ക് പിരിയുമ്പോൾ അവർ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എകിറ്റികെയുടെ പാസ്സിൽ നിന്നും ഡച്ച് താരം കോഡി ഗാക്‌പോയുടെ ഗോളിലൂടെ ലിവർപൂൾ ലീഡുയർത്തി. കളി ഏകപക്ഷീയമെന്ന് തോന്നിച്ച ഘട്ടത്തിൽ അൻ്റോയിൻ സെമെനിയോ 64, 76 മിനുറ്റുകളിൽ ഗോളടിച്ച് ആൻഫീൽഡിനെ അമ്പരപ്പിച്ചു. എന്നാൽ, 88-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെഡറികോ കിയേസ നേടിയ ഗോളിലൂടെ ലിവർപൂൾ മത്സരത്തിലേക്ക് തിരിച്ചെത്തി. കളി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ മുഹമ്മദ് സലാ കൂടി ഗോൾ നേടിയതോടെ ബോൺമൗത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.
ലിവർപൂളിന് വേണ്ടി ഈ സീസണിൽ ടീമിൽ എത്തിച്ച ഫ്ലോറിയൻ വിർട്സ്, ഹ്യൂഗോ എകിറ്റികെ, ജെറമി ഫ്രിംപോംഗ്, മുൻ ബോൺമത്ത് താരം മിലോസ് കെർകെസ് എന്നിവരെല്ലാെം കളത്തിൽ ഇറങ്ങിയിരുന്നു.
ന്യൂകാസിൽ യുണൈറ്റഡ്, ടോട്ടൻഹാം, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പന്മാർ എല്ലാം ഇന്നു കളത്തിൽ ഇറങ്ങും.
ഇന്നത്തെ മത്സരങ്ങൾ
ആസ്റ്റൺ വില്ല – ന്യൂകാസിൽ യുണൈറ്റഡ്
( ഇന്ത്യ- 5:00 PM ) ( സൗദി – 2:30 PM)ഇന്നത്തെ മത്സരങ്ങൾ
& ഹോവ് അൽബിയോൺ – ഫുൾഹാം
( ഇന്ത്യ- 7:30 PM ) ( സൗദി – 5:00 PM)
സണ്ടർലാൻഡ് – വെസ്റ്റ്ഹാം യുണൈറ്റഡ്
( ഇന്ത്യ- 7:30 PM ) ( സൗദി – 5:00 PM)
ടോട്ടൻഹാം – ബേൺലി
( ഇന്ത്യ- 7:30 PM ) ( സൗദി – 5:00 PM)
മാഞ്ചസ്റ്റർ സിറ്റി – വോൾവ്സ്
( ഇന്ത്യ- 10:00 PM ) ( സൗദി – 7:30 PM)