Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 10
    Breaking:
    • അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    • ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    • ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    • ആദ്യ പാദത്തില്‍ സൗദിയില്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച
    • റിയാദില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നെയ്മര്‍ തന്റെ ആരാധകന്‍; പേഴ്‌സണല്‍ മെസ്സേജും അയച്ചിരുന്നു: ലൂണാ അലന്‍സോയെ

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക11/08/2024 Latest Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    പാരിസ്; സഹതാരങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന അന്തരീക്ഷം ഉണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഒളിംപിക് വില്ലേജില്‍ നിന്നും പുറത്താക്കിയ പരാഗ്വെ നീന്തല്‍ താരം ലൂണാ അലന്‍സോ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയറെകുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. നെയ്മര്‍ തന്റെ ആരാധകനാണെന്നും തനിക്ക് പേഴ്‌സണലായി മെസ്സേജ് അയച്ചിരുന്നുവെന്നുമാണ് അലന്‍സോയെ ഒരു റേഡിയോക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. നെയ്മര്‍ തനിക്ക് ഒരു അപേക്ഷ അയിച്ചിട്ടുണ്ട്. ഇത്രയേ തനിക്ക് പറയാനുള്ളൂവെന്നും അലന്‍സോയെ പറയുന്നു.

    നൂറു മീറ്റര്‍ ബട്ടര്‍ ഫ്ളൈ വിഭാഗത്തില്‍ മത്സരിക്കാനെത്തിയ അലന്‍സോയ്ക്ക് സെമിയിലേക്ക് യോഗ്യത നേടാനായിരുന്നില്ല. 0.24 സെക്കന്‍ഡിലാണ് ഇവര്‍ക്ക് സെമി യോഗ്യത നഷ്ടമായത്. യോഗ്യതാ മത്സരങ്ങളില്‍ തോറ്റാലും താരങ്ങളെ ഒളിംപിക് വില്ലേജില്‍ താമസിക്കാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ അലന്‍സോയുടെ കാര്യത്തില്‍ പരാഗ്വന്‍ അസോസിയേഷന്‍ അപ്രതീക്ഷിത തീരുമാനമെടുക്കുകയായിരുന്നു. സഹതാരങ്ങളുടെ ശ്രദ്ധ തെറ്റിക്കും വിധം പ്രവര്‍ത്തിച്ചതിന് യുവതാരത്തോട് അധികൃതര്‍ ഉടന്‍ അപാര്‍ട്മെന്റ് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തന്നെ പുറത്താക്കിയതിന് പിന്നാലെ അലന്‍സോ റിട്ടയര്‍മെന്റും പ്രഖ്യാപിച്ചിരുന്നു. ‘ഇപ്പോഴത് ഔദ്യോഗികമായി. ഞാന്‍ നീന്തലില്‍നിന്ന് വിരമിക്കുന്നു. എനിക്കു നല്‍കിയ പിന്തുണയ്ക്ക് നന്ദി. ക്ഷമിക്കണം, പരാഗ്വെ. എനിക്ക് നന്ദി പറയാന്‍ മാത്രമേ ആകുന്നുള്ളൂ’ – വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം കുറിച്ചു. കൈ കൊണ്ട് മുഖം പൊത്തിപ്പിച്ചിടിച്ച സ്വന്തം ചിത്രമാണ് വിരമിക്കല്‍ പ്രഖ്യാപനത്തിനൊപ്പം അലന്‍സോ പങ്കുവച്ചത്. പാരിസ് ഒളിംപിക്സില്‍ നിന്നുള്ള കാഴ്ചകളും അവര്‍ പോസ്റ്റു ചെയ്തു.

    എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അലന്‍സോ നിഷേധിച്ചു. ‘എവിടെ നിന്നും പുറത്താക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവായി നിര്‍ത്തൂ. ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇത്തരം നുണകള്‍ ഒരിക്കലുമെന്നെ ബാധിക്കരുത് എന്നാഗ്രഹിക്കുന്നു’ – അവര്‍ വ്യക്തമാക്കി.

    ബട്ടര്‍ഫ്ളൈ വിഭാഗത്തില്‍ നിരവധി പരാഗ്വന്‍ റെക്കോര്‍ഡുകള്‍ സ്വന്തമുള്ള താരമാണ് അലന്‍സോ. നിലവില്‍ യുഎസ് ഡള്ളാസിലെ സതേണ്‍ മെതോഡിസ്റ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ്. 17-ാം വയസ്സില്‍ ടോക്യോ ഒളിംപിക്സില്‍ മത്സരിച്ചതോടെയാണ് ഇവര്‍ രാജ്യാന്തര ശ്രദ്ധ നേടിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    luna alonso Neymar
    Latest News
    അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    10/06/2026
    ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    10/06/2026
    ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    10/06/2026
    ആദ്യ പാദത്തില്‍ സൗദിയില്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച
    10/06/2026
    റിയാദില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി നിര്യാതനായി
    10/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version