ക്വലലംപൂര്‍- നവാഗത ഇന്ത്യന്‍ കാറോട്ടക്കാരന്‍ ആന്റണി ഐസക്കിന് മലേഷ്യന്‍ കാര്‍ട്ടിങ് ചാമ്പന്യന്‍ഷിപ്പില്‍ മികച്ച നേട്ടം. സെപാങ് ഇന്റര്‍നാഷനല്‍ കാര്‍ട്ടിങ് സര്‍ക്യൂട്ടില്‍ അരങ്ങേറിയ മത്സരത്തില്‍ ആന്റണി മൂന്നാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര മത്സര രംഗത്ത് ആന്റണിയുടെ സമീപകാലത്തെ മികച്ച നേട്ടമാണിത്. രണ്ടു വര്‍ഷം മുമ്പ് ദുബായ് കാര്‍ട്ട്‌ഡ്രോം എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ആന്റണി മൂന്നാമതെത്തിയിരുന്നു. കാറോട്ട മത്സരത്തിലെ വിവിധ ഫോര്‍മാറ്റുകള്‍ക്ക് താന്‍ അനുയോജ്യനാണെന്ന് തെളിയിക്കുന്നതായിരുന്നു ആന്റണിയുടെ പ്രകടനം. അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ആന്റണി പറഞ്ഞു. കടുത്ത മത്സരമായിരുന്നു. തയാറെടുപ്പുകള്‍ ഗുണം ചെയ്തു. അടുത്തതായി ടൂറിങ് കാര്‍ റേസിങ്ങിലേക്ക് പ്രവേശിക്കുന്നതിന്റെ ത്രില്ലിലാണ്, ആന്റണി പറഞ്ഞു,
കാര്‍ട്ട് റേസിങ്ങിലെ മികച്ച പ്രകടനങ്ങളുടെ പിന്‍ബലത്തിലാണ് ആന്റണി യഥാര്‍ത്ഥ കാറോട്ട മത്സര രംഗത്തിറങ്ങുന്നത്. മലേഷ്യന്‍ ടൂറിങ് കാര്‍ സീരിസിലായിരിക്കും ആന്ററണിയുടെ ശരിക്കുമുള്ള കാറോട്ട മത്സരം. ഇത് പ്രൊഫഷനല്‍ സര്‍ക്യൂട്ട് റേസിങ്ങില്‍ ആന്റണിയുടെ സുപ്രധാന ചുവടുവയ്പ്പാണ്. അന്താരാഷ്ട്ര കാറോട്ട മത്സരങ്ങളില്‍ മികവുറ്റ പ്രകടനങ്ങളുമായി വളര്‍ന്നു വരുന്ന യുവ ഇന്ത്യന്‍ കാറോട്ട പ്രതിഭയാണ് ആന്റണി.