ജിദ്ദ: ജിദ്ദ കോർണിഷ് സർക്യൂട്ടിൽ നാളെ നടക്കുന്ന അഞ്ചാമത് ഫോർമുല വൺ സൗദി അറേബ്യന്‍ ഗ്രാന്റ് പ്രീ കിരീട പോരാട്ടത്തിൽ സാധ്യത കൽപ്പിക്കപ്പെടുന്ന ആദ്യ സ്ഥാനങ്ങളിൽ രണ്ടും മക്ലാരനുകൾ. മക്ലാരന്‍ ഡ്രൈവര്‍മാരായ ലാന്‍ഡോ നോറിസും ഓസ്‌കാര്‍ പിയാസ്ട്രിയും മാത്രമാണ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ നാലു റൗണ്ടുകളിലും സ്ഥിരതയോടെ വേഗത നിലനിര്‍ത്തുന്നത്. നോറിസിന് മൂന്ന് പോയിന്റ് ലീഡുണ്ട്. വെള്ളിയാഴ്ച പരിശീലനത്തില്‍ ഏറ്റവും വേഗതയേറിയ സമയം കൈവരിക്കാന്‍ സാധിച്ചുവെങ്കിലും താന്‍ മികച്ച നിലയിലല്ലെന്നാണ് ലാന്‍ഡോ നോറിസ് പറയുന്നത്. കഴിഞ്ഞയാഴ്ച ബഹ്റൈനില്‍ വിജയിച്ച പിയാസ്ട്രിക്ക് ആക്കം കൂടുതലാണ്. ഫെരാരി, റെഡ് ബുള്‍, മെഴ്സിഡസ് എന്നിവരെല്ലാം അവരുടേതായ ശക്തിപ്രകടനം നടത്തി. പക്ഷേ മക്ലലാരന്റെ 58 പോയിന്റ് കണ്‍സ്ട്രക്ടേഴ്സ് ചാമ്പ്യന്‍ഷിപ്പ് ലീഡ് കാണിക്കുന്നത് പോലെ, ആരും സ്ഥിരതയുള്ള വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല. വെള്ളിയാഴ്ച രണ്ടാം പരിശീലന സെഷനില്‍ നോറിസ് ഏറ്റവും വേഗത കൈവരിച്ചു. രണ്ടാമത്തെ സെഷനില്‍ പിയാസ്ട്രിയേക്കാള്‍ 0.163 സെക്കന്റ് വേഗതയില്‍ നോറിസ് കാറോടിച്ചു.
അതേസമയം തനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് നിലവിലെ ചാമ്പ്യന്‍ റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പന്‍ പറയുന്നത്. ഹൈ-സ്പീഡ് കോര്‍ണറുകളില്‍ തന്റെ കാര്‍ വളരെ അയഞ്ഞതായി തോന്നിയതായി വെര്‍സ്റ്റാപ്പന്‍ നേരത്തെ പരാതിപ്പെട്ടെങ്കിലും വെള്ളിയാഴ്ച വേഗതയില്‍ നോറിസിനെക്കാള്‍ 0.280 സെക്കന്റ് കുറവോടെ മൂന്നാം സ്ഥാനത്തെത്തി. ഈ സീസണില്‍ ഗ്രാന്‍ഡ് പ്രീ നേടിയ മക്ലാരന്‍ ഡ്രൈവറല്ലാത്ത ഒരേയൊരാളാണ് വെര്‍സ്റ്റാപ്പന്‍.

ആദ്യ പരിശീലന സെഷനില്‍ ആല്‍പൈനിന്റെ പിയറി ഗാസ്ലി ആയിരുന്നു അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ചത്. നോറിസിനേക്കാള്‍ 0.007 സെക്കന്‍ഡ് വേഗതയാണ് പിയറി ഗ്ലാസി കൈവരിച്ചത്. പിയറി ഗാസ്ലിയെക്കാള്‍ 0.07 സെക്കന്റ് കുറവില്‍ ഫെരാരിയുടെ ചാള്‍സ് ലെക്ലര്‍ക് മൂന്നാം സ്ഥാനത്തെത്തി. വേഗതയില്‍ പത്തിലൊന്ന് സെക്കന്റിന്റെ മാത്രം കുറവോടെ പിയാസ്ട്രി നാലാം സ്ഥാനത്തുമെത്തി. മറ്റൊരു ഫെരാരിയില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ എട്ടാമതായിരുന്നു. വെര്‍സ്റ്റാപ്പന്‍ ഒമ്പതാം സ്ഥാനത്തുമെത്തി.