ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിന് തകര്‍പ്പന്‍ ജയം. സതാംപടണിനെതിരേ 3-2ന്റെ ജയമാണ് നോട്ടിങ്ഹാം നേടിയത്. ജയത്തോടെ നോട്ടിങ്ഹാം മൂന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിനും നോട്ടിങ്ഹാമിനും തുല്യപോയിന്റാണുള്ളത്.
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇപ്‌സ്വിച്ച് ടൗണിനെതിരേ വമ്പന്‍ ജയം നേടി. എതിരില്ലാത്ത ആറ് ഗോളിനാണ് സിറ്റിയുടെ ജയം. ഫില്‍ ഫോഡന്‍ മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി. കൊവാസിക്ക്, ഡോക്കു, എര്‍ലിങ് ഹാലന്റ്, മാക്കാറ്റീ എന്നിവര്‍ സിറ്റിയ്ക്കായി വലകുലിക്കി.
കഴിഞ്ഞ മല്‍സരത്തില്‍ വിജയവഴിയില്‍ വന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കഴിഞ്ഞ ദിവസം തോല്‍വി നേരിട്ടു.ബ്രിങ്ടണെതിരേ 3-1ന്റെ തോല്‍വിയാണ് യുനൈറ്റഡ് നേടിയത്. തോല്‍വിയോട യുനൈറ്റഡ്് 13ാം സ്ഥാനത്തേക്ക് വീണു. ടോട്ടന്‍ഹാമിനെ എവര്‍ട്ടണ്‍ 3-2നും വീഴ്ത്തി. ടോട്ടന്‍ഹാം 15ാം സ്ഥാനത്താണ്. എവര്‍ട്ടണ്‍ 16ാം സ്ഥാനത്തും തുടരുന്നു.
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ്് വിജയകുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം ലാസ് പാല്‍മ്‌സിനെ 4-1ന് പരാജയപ്പെടുത്തി. ലീഗില്‍ റയല്‍ 46 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ 44 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് തുടരുന്നു. മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്കും നാലാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ ക്ലബ്ബിനും 39 പോയിന്റാണുള്ളത്.