മിയാമി – പ്രധാന താരങ്ങൾ ഒന്നുമില്ലാതെ ഇറങ്ങിയ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് സമനില കുരുക്ക്. മേജർ ലീഗ് സോക്കർ മത്സരത്തിൽ അവസാന സ്ഥാനക്കാരായ ഡിസി യുണൈറ്റഡി നെതിരെയാണ് തുല്യത പാലിച്ചത്. ഇരു ടീമുകളും ഓരോ ഗോളടിച്ച മത്സരത്തിൽ ആദ്യപകുതിയിൽ മുന്നിട്ടുനിന്നത് ജാക്സൺ ഹോപ്കിൻസ് നേടിയ ഗോളിൽ ഡിസി യുണൈറ്റഡാണ്. രണ്ടാം പകുതിയിൽ ഡി പോൾ, ബാൽട്ടസർ റോഡ്രിഗസ്, സെർജിയോ ബുസ്കെറ്റ്സ്, ലൂയിസ് സുവാരസ് എന്നിവരെയെല്ലാം കളത്തിൽ ഇറക്കി. ഇതിന്റെ ഭാഗ്യമെന്നോണം ഡി പോൾ നൽകിയ പാസിൽ നിന്നും റോഡ്രിഗസ് ഗോൾ നേടി മത്സരം സമനിലയിൽ എത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group