ദോഹ– എഎഫ്‌സി അണ്ടർ-23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ അണ്ടർ-23 ഫുട്ബോൾ ടീം ബ്രൂണൈ ദാറുസ്സലാമിനെ 6-0ന് തകർത്തു. ദോഹയിൽ നടന്ന മത്സരത്തിൽ മലയാളി താരങ്ങളായ വിബിൻ മോഹനും മുഹമ്മദ് ഐമനും ഇന്ത്യയ്ക്കായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
വിബിൻ മോഹൻ 5, 7, 62, മിനിറ്റുകളിൽ ഗോൾ നേടി ഹാട്രിക്ക് തികച്ചു. ഇതിൽ ഒരു ഗോൾ തകർപ്പൻ ഫ്രീ-കിക്കിലൂടെയായിരുന്നു. ആദ്യ പകുതിക്ക് മുമ്പ് ആയുഷ് ഛേത്രി ഒരു ഗോൾ കൂടി നേടി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഐമൻ രണ്ട് ഗോളുകൾ സ്കോർ ചെയ്തതോടെ ഇന്ത്യ വൻ വിജയം പൂർത്തിയാക്കി.
തുടക്കം മുതൽ ആധിപത്യം പുലർത്തിയ നീല കുപ്പായക്കാർ ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ അവസാനിപ്പിച്ചു. എന്നാൽ, ടൂർണമെന്റിന് യോഗ്യത നേടാൻ മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിക്കേണ്ടതുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group