പാരീസ് – ഫ്രാൻസിൽ ഇന്ന് വമ്പൻമാരായ പിഎസ്ജി അടക്കമുള്ള ടീമുകൾ കളത്തിലിറങ്ങും. തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യം വെക്കുന്ന നിലവിലെ ചാമ്പ്യന്മാർ ടൂലൂസിനെയാണ് നേരിടുന്നത്. ടൂലൂസിന്റെ തട്ടകത്തിൽ ഇന്ത്യൻ സമയം രാത്രി 12:35 ( സൗദി 10:05 PM)നാണ് മത്സരം. കഴിഞ്ഞ രണ്ടു മത്സരത്തിലും ഒരൊറ്റ ഗോളിനായിരുന്നു പിഎസ്ജിയുടെ ജയം. ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ ലില്ലെ ലോറിയന്റിനെയും നന്റെസ് ഓക്സെറെനെയും നേരിടും.
അതേസമയം ഇന്നലെ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലെൻസ് ബ്രെസ്റ്റിനെ തകർത്തു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ആതിഥേയരായ ലെൻസിന്റെ തിരിച്ചുവരവ്. ലെൻസിന് വേണ്ടി ഫ്ലോറിയൻ തൗവിൻ ( 60 മിനുറ്റ്, പെനാൽറ്റി ), ഗുയിലവോഗി (78), അഡ്രിയൻ തോമസ്സൺ (90+2) എന്നിവർ ഗോൾ നേടിയപ്പോൾ എതിരാളികൾക്ക് വേണ്ടി മാമാ ബാൾഡെ (24) ആശ്വാസ ഗോൾ നേടി.
ഇന്നത്തെ മത്സരങ്ങൾ
ലോറിയന്റ് – ലില്ലെ
(ഇന്ത്യ – 8:30 PM) ( സൗദി – 6:00 PM)
നന്റെസ് – ഓക്സറെ
(ഇന്ത്യ – 10:30 PM) ( സൗദി – 8:00 PM)
ടൂലൂസ് – പിഎസ്ജി
(ഇന്ത്യ – 12:35 AM) ( സൗദി – 10:05 PM)