പാരീസ് – ഇന്നലെ നടന്ന ലീഗ് വൺ പോരാട്ടങ്ങളിൽ ഫ്രഞ്ച് വമ്പൻമാരായ ലിയോണും മൊണാക്കോയും ജയം സ്വന്തമാക്കി.
ലെൻസിന് എതിരെ നടന്ന മത്സരത്തിൽ ഒരൊറ്റ ഗോളിന്റെ ബലത്തിൽ ആയിരുന്നു ലിയോൺ ജയം നേടിയത്. അതിഥികളായ ലിയോണിന്റെ വിജയ ഗോൾ നേടിയത് ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ജോർജസ് മിക്കൗട്ടാഡ്സെയാണ്.
ലെ ഹാവ്രെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ്
മൊണാക്കോ പരാജയപ്പെടുത്തിയത്.
32 മിനുറ്റിൽ ലെ ഹാവ്രെ ഡിഫൻഡറും മുൻ ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ സഹോദരനുമായ ഗൗട്ടിയർ ലോറിസിന്റെ സെൽഫ് ഗോളിലൂടെ മൊണാക്കോ മുന്നിലെത്തി. 61 മിനുറ്റിൽ എറിക് ഡയറും 74 മിനുറ്റിൽമാഗ്നെസ് അക്ലിയോഷെയുമാണ് മൊണാക്കോയുടെ മറ്റു ഗോളുകൾ നേടിയത്. ലെ ഹാവ്രെക്ക് വേണ്ടി
ആശ്വാസ ഗോൾ നേടിക്കൊടുത്തത് 67 മിനുറ്റിൽ റസൂൽ എൻഡിയായെയാണ്.
മറ്റൊരു മത്സരത്തിൽ ജിബ്രിൽ സിഡിബെ നേടിയ ഗോളിൽ ഒജിസി നൈ സിനെതിരെ ടൂലൂസ് ജയം സ്വന്തമാക്കി.