തിരുവനന്തപുരം – കേരള ക്രിക്കറ്റ് ലീഗ് സീസണിലെ രണ്ടാം മത്സരവും വിജയിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആലപ്പിക്കെതിരെ 34 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ആദ്യ ബാറ്റ് ചെയ്ത കൊച്ചി നിരയിൽ സാംസൺ സഹോദരങ്ങളടക്കം സാലി ( 6 റൺസ് ) സഞ്ജു ( 13 റൺസ് ) നിരാശപ്പെടുത്തിയപ്പോൾ ഓപ്പണർ വിനൂപ് മനോഹരൻ ( 33 പന്തിൽ 66 റൺസ് ) വാലറ്റ താരം ആൽഫി ഫ്രാൻസിസ് ജോൺ (13 പന്തിൽ 31 റൺസ് ) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ആലപ്പി ക്കുവേണ്ടി ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, ശ്രീഹരി എസ് നായർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ 19.2 ഓവറിൽ 149 റൺസിന് എല്ലാവരും പുറത്തായി. അക്ഷയ് ചന്ദ്രൻ ( 33), അഭിഷേക് പി നായർ (29) സക്സേന (16)
അരുൺ (16) എന്നിവരുടെ മികവിൽ ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെന്ന നിലയിൽ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ പിന്നീട് 45 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. കൊച്ചിക്ക് വേണ്ടി ആസിഫും, മുഹമ്മദ് ആഷികും നാലു വിക്കറ്റ് വീതം നേടി.