നിക്കോഷ്യ – സൈപ്രസിലെ പാഫോസ് ആസ്ഥാനമായി 11 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ 2014 ജൂൺ പത്തിന് പാഫോസ് എഫ് സി എന്ന ഫുട്ബോൾ ക്ലബ് രൂപീകരിക്കുന്നു. 2025-26 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇനി ഇവർ ഉണ്ടാകും.
2014ൽ സൈപ്രസ് സെക്കൻഡ് ഡിവിഷനിൽ കളിച്ച ക്ലബ്ബ് രണ്ടാം സ്ഥാനം നേടി ഒന്നാം ഡിവിഷനിലേക്ക് സ്ഥാന കയറ്റം ലഭിക്കുന്നു. എന്നാൽ ആ സീസണിൽ തന്നെ അവസാന സ്ഥാനക്കാരായി തരംതാഴ്ത്തപ്പെട്ട എങ്കിലും 2016-17 സീസണിൽ തിരിച്ച് ഒന്നാം ഡിവിഷനിലേക്ക് എത്തി.
2017ൽ ബ്രിട്ടീഷ് ബിസിനസുകാരനായ റോമൻ ഡുബോവു ക്ലബ്ബിനെ വാങ്ങിയതോടെ ക്ലബ്ബിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. സൈപ്രസിൽ ഫുട്ബോൾ വളർത്തുക എന്ന ലക്ഷ്യത്തോടെ അക്കാദമികൾക്കും മറ്റു നവീകരണങ്ങൾക്കും ആരംഭം കുറിച്ചു.
2023ൽ അവരുടെ പ്രധാന കോച്ചായി മുൻ ആർസണൽ അസിസ്റ്റന്റ് മാനേജരായിരുന്ന ജുവാൻ കാർലോസ് കാർസീഡോയെ നിയമിച്ചതോടെ ക്ലബ്ബിന്റെ തലവേദന മാറാൻ തുടങ്ങി. തൊട്ടടുത്ത വർഷം 2024 മെയ് 18ന് സൈപ്രിയറ്റ് കലാശ പോരാട്ടത്തിൽ ഒമോ ണിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ചരിത്രത്തിലെ ആദ്യ കിരീടം നേടി.
തുടർന്ന് 2024 -25 സീസണിലെ കോൺഫറൻസ് ലീഗിലേക്ക് യോഗ്യത ലഭിച്ച ഇവർ പ്രീ-ക്വാർട്ടറിൽ ദ്ജുർഗാർഡൻസിനോട് പൊരുതി തോൽക്കുകയാണ് ചെയ്തത്. എങ്കിലും ആ സീസണിലെ സൈപ്രസ് ലീഗ് കിരീടവും സൈപ്രിയറ്റ് കപ്പിൽ റണ്ണേഴ്സ് അപ്പ് ആയതോടുകൂടി ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടു.
ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ടിലും എല്ലാവരെയും അട്ടിമറിച്ച് ഫൈനൽ സ്റ്റേജിൽ കരുത്തരായ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ ഇരുപാദങ്ങളിലായി
3-2ന് പരാജയപ്പെടുത്തിയതോടെ അടുത്തവർഷത്തെ ചാമ്പ്യൻസ് ലീഗ് കളിക്കാൻ യോഗ്യത ഉറപ്പിക്കുകയും ചെയ്തു.
ചാമ്പ്യൻസ് ലീഗിൽ ഒരു കറുത്ത കുതിരകൾ ആകാൻ ഇവർക്ക് സാധിക്കും എന്നതിൽ സംശയമില്ല, അതിനു മുന്നോടിയായി പല താരങ്ങളെയും ഇവർ ടീമിൽ എത്തിച്ചിട്ടുണ്ട്.ഏറ്റവും വലിയ ഉദാഹരണമാണ് ബ്രസീലിന്റെയും ചെൽസിയുടെയും ആർസണലിന്റെയും എല്ലാം സൂപ്പർതാരമായിരുന്ന ഡിഫൻഡർ ഡേവിഡ് ലൂയിസിനെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ടീമിലെത്തിച്ചത്.
ഇനി ഇവരുടെ കളി മാത്രമല്ല ചാമ്പ്യൻസ് ലീഗ് നമുക്ക് കാണാൻ സാധിക്കുന്നത് ഡേവിഡ് ലൂയിസ് എന്നാ ഇതിഹാസ താരത്തിന്റെ കളിയും കൂടിയാണ്