സാന്‍സിറോ: യുവേഫാ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. ഇറ്റലിക്കെതിരേ 3-1ന്റെ ജയമാണ് ഫ്രാന്‍സ് നേടിയത്. ഫ്രാന്‍സിനായി യുവതാരം അഡ്രിന്‍ റാബിയോട്ട് ഇരട്ട ഗോള്‍ നേടി.ഗുഗിലീല്‍മോ വികാറിയോ മറ്റൊരു ഗോള്‍ നേടി. ലൂക്കാസ് ഡിഗ്നേ രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. കോച്ച് ദേഷാംസ് യുവസ്‌ക്വാഡിനെയാണ് ഇറ്റലിക്കെതിരേ ഇറക്കിയത്. അത് വിജയം കാണുകയായിരുന്നു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
മറ്റൊരു മല്‍സരത്തില്‍ കസാഖിസ്താനെ എതിരില്ലാത്ത അഞ്ച് ഗോളിന് നോര്‍വെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലന്റ് മല്‍സരത്തില്‍ ഹാട്രിക്ക് നേടി. ഹാലന്റാണ് ആണ് നേഷന്‍സ് ലീഗില്‍ നിലവിലെ ടോപ് സ്‌കോറര്‍. നോര്‍വെയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററും ഹാലന്റാണ്. 39 മല്‍സരങ്ങളില്‍ നിന്ന് താരം നോര്‍വെയ്ക്കായി 38 ഗോളുകള്‍ നേടിയിട്ടുണ്ട്.
മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയത്തെ ഒരു ഗോളിന് വീഴ്ത്തി ഇസ്രായേല്‍. അയര്‍ലന്റിനെ ഇംഗ്ലണ്ട് അഞ്ച് ഗോളിന് പരാജയപ്പെടുത്തി. ഹാരി കെയ്ന്‍, ഗോര്‍ഡോങ്, ഗാല്‍ഗര്‍, ബൗണ്‍, ഹാര്‍വുഡ് ബെല്ലിസ് എന്നിവരാണ് ഇംഗ്ലിഷ് പടയ്ക്കായി സ്‌കോര്‍ ചെയ്തത്.