Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • ഹജ് 2026: കുറഞ്ഞ ദിവസത്തേക്കുള്ള പാക്കേജുകളും വരുന്നു
    • ഹമാസിന്റെ പുതിയ ആവശ്യങ്ങൾ തള്ളി നെതന്യാഹു: വെടിനിര്‍ത്തൽ ചർച്ചകൾക്കായി ഖത്തറിലേക്ക് ഇസ്രായേൽ സംഘം
    • യെമനിൽ നിന്ന് ഹൂത്തികൾ വിട്ട മിസൈൽ ഇസ്രായേൽ സൈന്യം തകർത്തു
    • റിയാദ് ബസ് പദ്ധതി: ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി
    • മോസ്കോയിൽ സൗദി എംബസിക്ക് പുതിയ ആസ്ഥാനം: വിദേശ മന്ത്രി ഉദ്ഘാടനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഒരു ഗോളിന് വീഴ്ത്തി ഗോവ

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക28/11/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ഹോം ഗ്രൗണ്ടില്‍ ആരാധകരുടെ മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. ഐ എസ് എല്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ് സി ഗോവ, ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയത്. ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് വരുത്തിയ പിഴവില്‍ നിന്നാണ് ഗോവ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിക്ക് മുന്നേയായിരുന്നു മഞ്ഞപ്പടയുടെ ആരാധകരുടെ ഹൃദയം തകര്‍ത്ത ഗോള്‍ പിറന്നത്. 40 -ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷിന്റെ പിഴവ് മുതലെടുത്ത ബോറിസ് ആണ് വലകുലുക്കിയത്. സീസണിലെ അഞ്ചാം തോല്‍വിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് വഴങ്ങിയത്.

    വലതുവിങ്ങില്‍ സഹില്‍ ടവോറയില്‍നിന്ന് ലഭിച്ച പന്തുമായി ബോറിസ് സിങ്ങിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വലതുവിങ്ങില്‍ നിന്നുള്ള ക്രോസ് മുന്നില്‍ക്കണ്ട് ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയ ഗോവന്‍ താരങ്ങളെ തടയാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശ്രമിക്കുന്നതിനിടെയാണ് ഗോളിക്ക് പിഴച്ചത്. ബോക്‌സിനുള്ളില്‍ കടന്ന് ബോറിസ് പന്ത് പോസ്റ്റിലേക്ക് ലക്ഷ്യം വയ്ക്കുകയായിരുന്നു. ഡൈവ് ചെയ്ത ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിലേക്ക് പന്ത് എത്തിയെങ്കിലും, കയ്യില്‍ തട്ടി പന്ത് വലയിലേക്ക് കുതിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗോള്‍ വീണതോടെ തിരിച്ചടിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ലക്ഷ്യബോധത്തിലെ പോരായ്മ തിരിച്ചടിയായി. ആക്രമണത്തിലും പന്തടക്കത്തിലും ആധിപത്യം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായി. എന്നാല്‍ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ മാത്രം ടീമിനു സാധിച്ചില്ല.ഇന്നത്തെ ജയത്തോടെ 15 പോയിന്റുമായാണ് എഫ് സി ഗോവ അഞ്ചാം സ്ഥാനത്തേക്ക് കയറി. സീസണിലെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച മഞ്ഞപ്പട നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    isl-2024-25 Kerala Blasters
    Latest News
    ഹജ് 2026: കുറഞ്ഞ ദിവസത്തേക്കുള്ള പാക്കേജുകളും വരുന്നു
    06/07/2025
    ഹമാസിന്റെ പുതിയ ആവശ്യങ്ങൾ തള്ളി നെതന്യാഹു: വെടിനിര്‍ത്തൽ ചർച്ചകൾക്കായി ഖത്തറിലേക്ക് ഇസ്രായേൽ സംഘം
    06/07/2025
    യെമനിൽ നിന്ന് ഹൂത്തികൾ വിട്ട മിസൈൽ ഇസ്രായേൽ സൈന്യം തകർത്തു
    06/07/2025
    റിയാദ് ബസ് പദ്ധതി: ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി
    06/07/2025
    മോസ്കോയിൽ സൗദി എംബസിക്ക് പുതിയ ആസ്ഥാനം: വിദേശ മന്ത്രി ഉദ്ഘാടനം ചെയ്തു
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.