Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള പദ്ധതിയില്‍ നിന്ന് ട്രംപ് പിന്മാറി
    • മാര്‍ക്കറ്റിംഗ്, സെയില്‍സ് പ്രൊഫഷനുകളില്‍ ഉയര്‍ന്ന സൗദിവല്‍ക്കരണം പ്രാബല്യത്തില്‍
    • മലേഷ്യയിൽ വൻ തീപിടുത്തം; സബയിൽ ഇരുന്നൂറോളം വീടുകൾ കത്തിയമർന്നു
    • യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; നാളെ മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും
    • ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രസീല്‍ പ്രസിഡന്റ്; വീറ്റോ നിര്‍ത്തലാക്കണമെന്നും ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    കോഹ്‌ലിക്കെതിരായ അധിക്ഷേപം; ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്കെതിരെ ഇര്‍ഫാന്‍ പത്താന്‍

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക27/12/2024 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിലെ മോശം പെരുമാറ്റത്തില്‍ കോഹ്‌ലിയെ അധിക്ഷേപിച്ച ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിനെ തോളില്‍ തട്ടി സ്ലെഡ്ജ് ചെയ്തതിന് പിന്നാലെ കോഹ് ലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ അധിക്ഷേപ പരമായ വാര്‍ത്തകള്‍ ഓസീസ് മാധ്യമങ്ങള്‍ നല്‍കിയത്.

    കോഹ്‌ലിയെ കോമാളിയായി ചിത്രീകരിച്ച് നല്‍കിയ വാര്‍ത്തകള്‍ക്കെതിരെയാണ് ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തിയത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ബ്രോഡ്കാസ്റ്റിങ് പാനലിന്റെ ഭാഗമായ പത്താന്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ പക്വതയില്ലാത്ത സമീപനത്തെയും കാപട്യത്തെയുമാണ് വിമര്‍ശിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ഇവിടുത്തെ മാധ്യമങ്ങളും പത്രങ്ങളും കപടതയുടെ പരിധി ലംഘിക്കുന്നു.ഞാന്‍ ഇത് പറയാന്‍ കാരണം നിങ്ങള്‍ അദ്ദേഹത്തെ ആദ്യം ‘രാജാവ്’ ആക്കുന്നു, എന്നിട്ട് അഗ്രഷന്‍ കാണിച്ചാല്‍, അദ്ദേഹത്തെ ‘ജോക്കര്‍’ എന്ന് വിളിക്കുന്നു. ഞങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ അഗ്രഷനെ പ്രോത്സാഹിപ്പിക്കുന്നില്ല. റഫറി അയാളുടെ ജോലി ചെയ്യും, നിയമം പാലിക്കണം. അത് ചെയ്തിട്ടുണ്ട്,’ പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

    ‘നിങ്ങള്‍(മാധ്യമങ്ങള്‍) അദ്ദേഹത്തെ ജോക്കര്‍ എന്ന് വിളിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു, ക്രിക്കറ്റിനെ കൂടുതല്‍ പ്രശസ്തമാക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ എന്ത് വിലകൊടുത്ത്? നിങ്ങള്‍ വിരാട് കോഹ്‌ലിയുടെ തോളില്‍ കയറുകയാണ്. നിങ്ങള്‍ അതില്‍ കയറി വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ കോഹ്‌ലിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. താരത്തിന്റെ വിപണി മൂല്യം മുതലെടുക്കാന്‍ ശ്രമിക്കുന്നത് ഞങ്ങള്‍ അംഗീകരിക്കില്ല, ഇത് അസ്വീകാര്യമാണ്’ പത്താന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Virat Kohli
    Latest News
    ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള പദ്ധതിയില്‍ നിന്ന് ട്രംപ് പിന്മാറി
    19/04/2026
    മാര്‍ക്കറ്റിംഗ്, സെയില്‍സ് പ്രൊഫഷനുകളില്‍ ഉയര്‍ന്ന സൗദിവല്‍ക്കരണം പ്രാബല്യത്തില്‍
    19/04/2026
    മലേഷ്യയിൽ വൻ തീപിടുത്തം; സബയിൽ ഇരുന്നൂറോളം വീടുകൾ കത്തിയമർന്നു
    19/04/2026
    യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; നാളെ മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും
    19/04/2026
    ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രസീല്‍ പ്രസിഡന്റ്; വീറ്റോ നിര്‍ത്തലാക്കണമെന്നും ആവശ്യം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.