പാരിസ്: ഒളിംപിക്സ് ആറാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണ്ണായകം. ബാഡ്മിന്റണില്‍ സാത്വിക്സായ് രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം പുരുഷന്മാരുടെ ഡബിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും. വൈകീട്ട് 4.30നാണ് ഈ മത്സരം. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും എച്ച് പ്രണോയിയും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പിവി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ മത്സരത്തിനിറങ്ങും. രാത്രി 10 മണിക്കാണ് ഈ മത്സരം.
അമ്പെയ്ത്തില്‍ എലിമിനേഷന് റൗണ്ടില്‍ പ്രവീണ്‍ ജാദവിന്റെ മത്സരം ഉച്ചക്ക് 2.30നാണ്. ജയിച്ചാല്‍ താരത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം 3.10ന് ആരംഭിക്കും. ഷൂട്ടിങ്ങില്‍ സിഫ്റ്റ് കൗറും അഞ്ജും മൗഡ്ഗില്ലും 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ യോഗ്യതാ മത്സരത്തിനിറങ്ങും. ഉച്ച കഴിഞ്ഞ് 3.45നാണ് മത്സരം.
പുരുഷ ഹോക്കിയില്‍ പൂള് ബിയില്‍ ഇന്ത്യ ഇന്ന് ബെല്‍ജിയത്തെ നേരിടും. ആദ്യത്തെ മൂന്ന് മത്സരവും ജയിച്ച് ഇതിനോടകം ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇന്ത്യ വിജയക്കുതിപ്പ് തുടരാനുറച്ചാവും ബെല്‍ജിയത്തിനെതിരേ ഇറങ്ങുക. ഉച്ചക്ക് 1.30നാണ് ഈ മത്സരം. ബോക്സിങ്ങില്‍ വനിതകളുടെ 50 കിലോഗ്രാം ബോക്സിങ്ങില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന് ഇന്ന് പ്രീ ക്വാര്‍ട്ടറിലിറങ്ങും.
ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് യോഗ്യതാ റൗണ്ടില്‍ സിഫ്റ്റ് സമ്റ, അന്‍ജും മൗദ്ഗില്ലും യോഗ്യതാ റൗണ്ടില്‍ മത്സരിക്കും. ബോക്സിങ്ങില്‍ നിഖാത് സരീന് വനിതാ ഫ്ലൈവെയ്റ്റ് പ്രീക്വാര്‍ട്ടറില്‍ മത്സരമുണ്ട്. പുരുഷ റേസ് വോക്കിങ്ങില്‍ പരംജീത് സിങ് ബിഷ്ട്, ആകാശ്ദീപ്, വികാസ് സിങും വനിതാ റേസ് വോക്കില്‍ പ്രിയങ്ക ഗോസ്വാമിയും മെഡല്‍ റൗണ്ടില്‍ മത്സരിക്കും.
പുരുഷ റേസ് വോക്കിങ്ങില്‍ പരംജീത് സിങ് ബിഷ്ട്, ആകാശ്ദീപ്, വികാസ് സിങും വനിതാ റേസ് വോക്കില്‍ പ്രിയങ്ക ഗോസ്വാമിയും മെഡല്‍ റൗണ്ടില്‍ മത്സരിക്കും.