ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കു വേണ്ടി ഇന്ത്യ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് വിദേശകാര്യമന്ത്രാലയം. സുരക്ഷയാണ് പ്രധാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ടീമിനെ പാക്കിസ്ഥാനിലേക്ക്് അയക്കില്ലെന്നാണ്് തുടക്കം മുതല്‍ ബിസിസിഐ സ്വീകരിച്ച നിലപാട്. ഏഷ്യാ കപ്പിലേതുപോലെ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റേതെങ്കിലും വേദിയിലേക്കു മാറ്റണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ മത്സരങ്ങളെല്ലാം പാക്കിസ്ഥാനില്‍ തന്നെ വേണമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് കടുംപിടിത്തം തുടര്‍ന്നതോടെ ഇക്കാര്യത്തില്‍ തീരുമാനം നീണ്ടു.ടൂര്‍ണമെന്റിലെ എല്ലാ കളികളും പാക്കിസ്ഥാനില്‍ തന്നെ നടത്തണമെന്നാണ് പാക്ക് സര്‍ക്കാരിന്റെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group