ബെയ്ജിങ്: മുന്‍ ചൈനീസ് ദേശീയ ഫുട്ബോള്‍ ടീം പരിശീലകന്‍ ലി ടൈയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ. അഴിമതി കേസിലാണ് ശിക്ഷ. പ്രാഥമിക വിചാരണയ്ക്ക് പിന്നാലെയാണ് നടപടി. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ വിവിധ മേഖലകളിലെ അഴിമതികള്‍ക്കെതിരെ പ്രസിഡന്റ് ഷി ജിന്‍ പിങ് കര്‍ശന നടപടികള്‍ ആരംഭിച്ചിരുന്നു. അഅതിന്റെ തുടര്‍ച്ചയാണ് ലി ടൈയുടെ അറസ്റ്റും ശിക്ഷയും.
2022ന്റെ അവസാനത്തോടെ ചൈനീസ് കായിക മേഖലയില്‍ വ്യാപകമായി അഴിമതികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ലി ടൈയുടെ അഴിമതി സംബന്ധിച്ച പങ്ക് പുറത്തു വന്നത്. അതിനിടെ കോടികള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നു ലി സമ്മതിച്ചിരുന്നു.
ചൈനീസ് ഫുട്ബോളിലെ ശ്രദ്ധേയ മുഖങ്ങളില്‍ ഒന്നാണ് ലി. 2019 മുതല്‍ 2021 വരെ ചൈനയുടെ ദേശീയ ഫുട്ബോള്‍ ടീം പരിശീലകനായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എവര്‍ട്ടന്‍, ഷെഫീല്‍ഡ് യുനൈറ്റഡ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.