Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • ദുബൈയിലെ വീടുകള്‍ക്കു മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് എട്ട് പേര്‍ക്ക് പരിക്ക്
    • ലോകകപ്പ് യോഗ്യത; അവസാന പ്രതീക്ഷകളുമായി ഇറ്റലി, തോറ്റാൽ തുടർച്ചയായ മൂന്നാം ലോകകപ്പിലും ഉണ്ടാകില്ല
    • യുഎസ് യുദ്ധവിമാനങ്ങൾ; ഇറങ്ങാൻ അനുമതി നിഷേധിച്ച് ഇറ്റലി
    • ഹുര്‍മുസ് കടലിടുക്ക് തുറക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
    • ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ലോകകപ്പ് യോഗ്യത; അവസാന പ്രതീക്ഷകളുമായി ഇറ്റലി, തോറ്റാൽ തുടർച്ചയായ മൂന്നാം ലോകകപ്പിലും ഉണ്ടാകില്ല

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്31/03/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റോം– നാലു തവണ ജേതാക്കൾ, രണ്ടുതവണ രണ്ടാം സ്ഥാനക്കാർ, തുടർച്ചയായി ലോകകപ്പ് നേടിയ ആദ്യ ടീം എന്ന റെക്കോർഡുകൾ എല്ലാം കരസ്ഥമാക്കിയ അസൂറിപ്പട എന്നറിയപ്പെടുന്ന ഇറ്റലി ഇന്ന് തോറ്റാൽ നഷ്ടമാകുന്നത് തുടർച്ചയായ മൂന്നാം ലോകകപ്പ് അവസരം. 2018, 2022 ലോകകപ്പുകളിൽ അവസരം നഷ്ടപ്പെട്ട ഇവർ ഇന്ന് കളിക്കാൻ ഇറങ്ങുന്നത് 2026 ലോകകപ്പിലേക്കുള്ള അവസാന പോരാട്ടത്തിനാണ്. ഇന്ത്യൻ സമയം രാത്രി 12:15ന് ബോസ്നിയ ആൻഡ് ഹെർസഗോവിനക്ക്‌ എതിരെയാണ് നിർണായക പോരാട്ടം.

    മുൻ താരം ജെന്നാരോ ഗട്ടുസോയുടെ കീഴിൽ ഇറങ്ങുന്ന ഇറ്റലി കഴിഞ്ഞ മത്സരത്തിൽ നോർത്തേൺ അയർലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് അവസാന അങ്കത്തിന് യോഗ്യത നേടിയത്. മികച്ച ഫോമിലുള്ള മധ്യനിരതാരം സാൻഡ്രോ ടോനലി, മോയിസ് കീൻ, ഗോൾകീപ്പർ ഡോണരുമ, ബാസ്‌റ്റോണി, ബരെല്ലാ എന്നിവരിൽ എല്ലാമാണ് ടീമിന്റെ പ്രതീക്ഷ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ മറുവശത്ത് സ്വന്തം ആരാധകർക്ക് മുന്നിൽ ഇറങ്ങുന്ന ബോസ്നിയ ആൻഡ് ഹെർസഗോവിനക്കും പ്രതീക്ഷകൾ ഏറെയാണ്. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ വെയ്ൽസിനെ അവരുടെ തട്ടകത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് ഇവരുടെ വരവ്. ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമാണ് ബോസ്നിയ ആ മത്സരത്തിൽ തിരിച്ചുവന്നത്. സ്ട്രൈക്കർ എഡിൻ ഡെസ്കൊയിലാണ് ടീമിന്റെ പ്രതീക്ഷകൾ മുഴുവൻ.

    ലോകകപ്പിലേക്ക് അവസരം തേടുന്ന മറ്റു മത്സരങ്ങളിൽ ചെക്ക് റിപ്പബ്ലിക് ഡെന്മാർക്കിനെയും, കൊസാവോ തുർക്കിയേയും, സ്വീഡൻ പോളണ്ടിനെയും നേരിടും.

    നാളത്തോടെ 2026 ലോകകപ്പിലേക്കുള്ള എല്ലാ ടീമുകളുടെയും ചിത്രം തെളിയും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football italy football team today matches World cup 2026
    Latest News
    ദുബൈയിലെ വീടുകള്‍ക്കു മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് എട്ട് പേര്‍ക്ക് പരിക്ക്
    31/03/2026
    ലോകകപ്പ് യോഗ്യത; അവസാന പ്രതീക്ഷകളുമായി ഇറ്റലി, തോറ്റാൽ തുടർച്ചയായ മൂന്നാം ലോകകപ്പിലും ഉണ്ടാകില്ല
    31/03/2026
    യുഎസ് യുദ്ധവിമാനങ്ങൾ; ഇറങ്ങാൻ അനുമതി നിഷേധിച്ച് ഇറ്റലി
    31/03/2026
    ഹുര്‍മുസ് കടലിടുക്ക് തുറക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
    31/03/2026
    ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version