Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 27
    Breaking:
    • തെക്കന്‍ ലെബനോനില്‍ ഏഴ് ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍
    • അപ്പര്‍ ഈജിപ്തില്‍ പുരാവസ്തുക്കള്‍ക്കായി അനധികൃതമായി ഖനനം നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് അഞ്ച് പേര്‍ മരിച്ചു
    • ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ വേങ്ങര സ്വദേശി മരിച്ചു; വിവാഹം കഴിഞ്ഞിട്ട് പത്തുദിവസം
    • ലെബനോനും ഇസ്രായിലും കരാര്‍ ഒപ്പുവെച്ചു, പ്രതിഷേധിച്ച് ഹിസ്ബുല്ല
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    വാറും ബാറും ചതിച്ചു, ഇറാൻ കാത്തിരിക്കണം; ബെൽജിയവും ഈജിപ്തും അടുത്ത റൗണ്ടിലേക്ക്!​

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്27/06/2026 Football Iran Sports Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സീറ്റിൽ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജിയിലെ നിർണായക പോരാട്ടങ്ങൾ പൂർത്തിയായപ്പോൾ ബെൽജിയവും ഈജിപ്തും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. എന്നാൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ നിർഭാഗ്യം വില്ലനായതോടെ ഇറാന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇറാൻ സമനില വഴങ്ങിയതോടെ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിച്ച് സെനഗൽ റൗണ്ട് ഓഫ് 32 ഉറപ്പിച്ചു കഴിഞ്ഞു.

    നാടകീയ നിമിഷങ്ങൾ; ഇറാന്റെ നെഞ്ച് തകർത്ത് വാറും ബാറും

    സീറ്റിൽ സ്റ്റേഡിയത്തിൽ നടന്ന ഈജിപ്തിനെതിരായ മത്സരത്തിൽ 1-1 എന്ന നിലയിലാണ് ഇറാൻ സമനില വഴങ്ങിയത്. മത്സരത്തിന്റെ 5-ാം മിനിറ്റിൽ മഹ്മൂദ് സാബറിലൂടെ ഈജിപ്ത് മുന്നിലെത്തിയെങ്കിലും, 14-ാം മിനിറ്റിൽ റാമിൻ റെസായീൻ ഇറാന് സമനില സമ്മാനിച്ചു. മത്സരത്തിന്റെ 11-ാം മിനിറ്റിൽ മെഹ്ദി താരെമിക്ക് ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയത് ഇറാന് വലിയ തിരിച്ചടിയായി മാറിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മത്സരത്തിന്റെ ഇൻജുറി ടൈമിൽ (90+3′) ഈജിപ്ഷ്യൻ പ്രതിരോധത്തിന് പന്ത് ക്ലിയർ ചെയ്യാൻ സാധിക്കാതെ വന്നതോടെ ബോക്സിനുള്ളിൽ ഉണ്ടായ ആശയക്കുഴപ്പത്തിനൊടുവിൽ ബാക്ക് പോസ്റ്റിൽ നിന്നിരുന്ന ഷൊജായി ഖലീൽസാദെ പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. തങ്ങൾ വിജയം ഉറപ്പിച്ചു എന്ന ആവേശത്തിൽ അതിരുവിട്ട ആഘോഷപ്രകടനങ്ങൾ നടത്തിയതിന് ഖലീൽസാദെയ്ക്ക് തൊട്ടടുത്ത മിനിറ്റിൽ മഞ്ഞക്കാർഡും ലഭിച്ചു. എന്നാൽ ഇറാന്റെ ഈ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘വാർ’ (VAR) പരിശോധനയിൽ ഖലീൽസാദെ അവസാന പ്രതിരോധക്കാരനേക്കാൾ മുന്നിലായിരുന്നു എന്ന് കണ്ടെത്തുകയും ഓഫ്‌സൈഡ് വിധിച്ചുകൊണ്ട് ആ ഗോൾ നിഷേധിക്കുകയുമായിരുന്നു. ഇറാന്റെ ഹൃദയം തകർത്ത ഈ തീരുമാനത്തിന് തൊട്ടുപിന്നാലെ ഇറാൻ താരം സഈദ് ഇസതോലാഹിക്ക് ലഭിച്ച സുവർണ്ണാവസരം ഗോൾപോസ്റ്റിന്റെ ബാറിൽ തട്ടി തകർന്നതോടെ ഇറാന്റെ വിജയപ്രതീക്ഷകൾ പൂർണ്ണമായും അവസാനിച്ചു.

    ന്യൂസിലൻഡിനെ തകർത്തുതരിപ്പണമാക്കി ബെൽജിയം

    വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിത്തിൽ നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ന്യൂസിലൻഡിനെ തകർത്തെറിഞ്ഞാണ് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ബെൽജിയത്തിനായി ലിയാൻഡ്രോ ട്രൊസാർഡ് ഇരട്ട ഗോളുകൾ നേടിയപ്പോൾ കെവിൻ ഡി ബ്രൂയ്‌നെ, റൊമേലു ലുക്കാക്കു, അലക്സിസ് സെയ്‌ലെമേക്കേഴ്‌സ് എന്നിവരും ലക്ഷ്യം കണ്ടു. എലിജ ജസ്റ്റാണ് ന്യൂസിലൻഡിന്റെ ആശ്വാസ ഗോൾ നേടിയത്.

    പോയിന്റ് പട്ടികയും സെനഗലിന്റെ യോഗ്യതയും

    ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ ബെൽജിയവും ഈജിപ്തും 5 പോയിന്റ് വീതം നേടി യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് 3 പോയിന്റുള്ള ഇറാൻ നിലവിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിച്ച് അടുത്ത റൗണ്ടിലേക്ക് കടക്കാൻ ഇറാന് ഇനി മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങൾക്കായി കാത്തിരിക്കണം. എന്നാൽ ഇറാൻ സമനിലയിൽ കുരുങ്ങിയതോടെ, മികച്ച മൂന്നാം സ്ഥാനക്കാരുടെ ലിസ്റ്റിൽ 3 പോയിന്റും മികച്ച ഗോൾ ഡിഫറൻസുമുള്ള (+2 GD) സെനഗൽ റൗണ്ട് ഓഫ് 32 യോഗ്യത ഔദ്യോഗികമായി ഉറപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fifa world cup 2026 match results
    Latest News
    തെക്കന്‍ ലെബനോനില്‍ ഏഴ് ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍
    27/06/2026
    അപ്പര്‍ ഈജിപ്തില്‍ പുരാവസ്തുക്കള്‍ക്കായി അനധികൃതമായി ഖനനം നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് അഞ്ച് പേര്‍ മരിച്ചു
    27/06/2026
    ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ വേങ്ങര സ്വദേശി മരിച്ചു; വിവാഹം കഴിഞ്ഞിട്ട് പത്തുദിവസം
    27/06/2026
    ലെബനോനും ഇസ്രായിലും കരാര്‍ ഒപ്പുവെച്ചു, പ്രതിഷേധിച്ച് ഹിസ്ബുല്ല
    27/06/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു
    27/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version