Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • പേരാമ്പ്രയിൽ വോട്ടിംഗ് മെഷീൻ സ്ഥാപിച്ച സ്ട്രോങ്ങ് റൂം തുറന്നെന്ന് പരാതി: യുഡിഎഫ് പ്രതിഷേധത്തിൽ, വിശദീകരണവുമായി ഉദ്യോഗസ്ഥർ
    • ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
    • ജമ്മു കശ്മീരിലെ ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം; നിരവധി പേർക്ക് പരിക്ക്
    • ഇസ്രായേൽ ജനസംഖ്യ ഒരു കോടി കടന്നു; 21 ശതമാനം പേർ അറബ് വംശജർ
    • ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധം ശരിയായ തീരുമാനമാണെന്ന് അർജന്റീനിയൻ പ്രസിഡന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഒളിംപിക്‌സ് ഫുട്‌ബോളില്‍ ക്ലാസിക് ഫൈനല്‍; യൂറോ സെമി തനിയാവര്‍ത്തനം: സ്‌പെയിന്‍-ഫ്രാന്‍സ് പോരാട്ടം

    സ്പോർട്സ് ലേഖികBy സ്പോർട്സ് ലേഖിക06/08/2024 Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സ്പെയിൻ-മൊറോക്കോ പോരാട്ടത്തിൽനിന്ന്
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരിസ്: ഒളിംപിക്‌സ് ഫുട്‌ബോളില്‍ തീപ്പാറും പോരാട്ടം. ഫൈനലില്‍ യൂറോ കപ്പ് ജേതാക്കളായ സ്‌പെയിന്‍ ഫ്രാന്‍സിനെ നേരിടും. യൂറോ കപ്പിന്റെ സെമി തനായവര്‍ത്തനമാണ് പോരാട്ടം.യൂറോ സെമിയിലേറ്റ തോല്‍വിക്ക് പക വീട്ടാന്‍ ഫ്രാന്‍സ് ഇറങ്ങും. യൂറോ കിരീടം നേടിയ സ്‌പെയിന്‍ ആവട്ടെ ഒളിംപിക് കിരീടം കൂടി പോക്കറ്റിലാണ് ഇറങ്ങുന്നത്. ഇന്ന് പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ മൊറോക്കോയെ വീഴ്ത്തിയാണ് സ്‌പെയിന്‍ കലാശകൊട്ടിന് യോഗ്യത നേടിയത്. ഫ്രാന്‍സ് ഈജിപ്തിനെയാണ് മറികടന്നത്. മൊറോക്കെയെ 2-1നാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ 37ാം മിനിട്ടില്‍ സൗഫിയാന്‍ റഹീമിയിലൂടെ മൊറോക്കോയാണ് ആദ്യം ലീഡ് നേടിയത്.65ാം മിനിട്ടില്‍ ഫെര്‍മിന്‍ ലോപ്പസിലൂടെ സ്പെയ്ന്‍ ഒപ്പം പിടിക്കുകയായിരുന്നു. പിന്നീട് 20 മിനിറ്റുകള്‍ക്ക് ശേഷം ജോര്‍ജെ സാഞ്ചസിലൂടെ സ്പാനിഷ് പട വിജയ ഗോള്‍ നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം സെമി ഫൈനലില്‍ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട പരാജയപ്പെടുത്തിയത്. മറ്റേറ്റയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഫ്രാന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നതിനുശേഷമായിരുന്നു ഫ്രാന്‍സ് വിജയം വരുതിയിലാക്കിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 62ാം മിനിട്ടില്‍ സാബറിലൂടെ ഈജിപ്ത് ആണ് ലീഡെടുത്തത്. ഒടുവില്‍ 83ാം മിനിട്ടില്‍ മറ്റേറ്റയുടെ ഗോളിലൂടെ ഫ്രാന്‍സ് മത്സരത്തിലേക്ക് തിരിച്ചുവന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനക്കെതിരെ നേടിയ ഗോളടി മികവ് സെമി ഫൈനലിലും ആവര്‍ത്തിക്കുകയായിരുന്നു താരം. നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

    എക്‌സ്ട്രാ ടൈമില്‍ 99ാം മിനിട്ടില്‍ മറ്റേറ്റ വീണ്ടും ഈജിപ്തിന്റെ പോസ്റ്റിലേക്ക് ഗോളടിച്ചു. ഒരു ഗോളിന്റെ ലീഡില്‍ ഫ്രാന്‍സ് ഉണര്‍ന്ന് കളിച്ചു. തുടര്‍ന്ന് 108ാം മിനിട്ടില്‍ ഒലീസയിലൂടെ ഫ്രാന്‍സ് മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ഫ്രഞ്ച് പട തങ്ങളുടെ കൈവശമാക്കുകയായിരുന്നു.അടുത്തിടെ നടന്ന അണ്ടര്‍ 19 യൂറോകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്പെയിന്‍ കിരീടം ചൂടിയിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ഓഗസ്റ്റ് എട്ടിന് നടക്കുന്ന വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഈജിപ്തും മൊറോക്കോയും ഏറ്റുമുട്ടും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football Olympics
    Latest News
    പേരാമ്പ്രയിൽ വോട്ടിംഗ് മെഷീൻ സ്ഥാപിച്ച സ്ട്രോങ്ങ് റൂം തുറന്നെന്ന് പരാതി: യുഡിഎഫ് പ്രതിഷേധത്തിൽ, വിശദീകരണവുമായി ഉദ്യോഗസ്ഥർ
    20/04/2026
    ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
    20/04/2026
    ജമ്മു കശ്മീരിലെ ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം; നിരവധി പേർക്ക് പരിക്ക്
    20/04/2026
    ഇസ്രായേൽ ജനസംഖ്യ ഒരു കോടി കടന്നു; 21 ശതമാനം പേർ അറബ് വംശജർ
    20/04/2026
    ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധം ശരിയായ തീരുമാനമാണെന്ന് അർജന്റീനിയൻ പ്രസിഡന്റ്
    20/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version