ധാകുഖാന– 79-ാം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് ജയം. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിന് ഇറങ്ങിയ കേരള ഏകപക്ഷീയമായ ഒരു ഗോളിന് ഒഡീഷയെയാണ് തകർത്തത്. 22-ാം മിനുറ്റിൽ ഷിജിൻ ടി നേടിയ ഗോളിലാണ് കേരള ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം ജയം സ്വന്തമാക്കിയത്.
ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ റെയിൽവേ എതിരില്ലാത്ത രണ്ട് പഞ്ചാബിനെ തകർത്തപ്പോൾ മേഖലായ – സർവീസസ് മത്സരം സമനിലയിൽ അവസാനിച്ചു (2-2).
മൂന്ന് മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ഒന്നാമതാണ് കേരളം. രണ്ടാമതുള്ള റെയിൽവേസിനും മൂന്നാമതുള്ള മേഖലായക്കും അഞ്ചു പോയിന്റ് വീതവുമാണ്. സർവീസസ് മൂന്നു പോയിന്റോടെ നാലാം സ്ഥാനത്തും ഒഡീഷയും പഞ്ചാബും ഒരു പോയിന്റ് മാത്രമായി അവസാന സ്ഥാനത്തുമാണ്.
കേരളത്തിന്റെ അടുത്ത മത്സരം വ്യാഴാഴ്ച മേഖലായക്ക് എതിരെയാണ്.



