ലിസ്ബൺ- ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൂത്ത മകൻ പോർച്ചുഗലിന്റെ പതിനഞ്ച് വയസിന് താഴെയുള്ളവരുടെ ദേശീയ ടീമിൽ ഇടം നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൂത്ത മകൻ ക്രിസ്റ്റ്യാനോ ഡോസ് സാന്റോസ് ആണ് പോർച്ചുഗൽ ടീമിൽ ഇടംനേടിയത്. സൗദി അറേബ്യയിലെ അൽ-നസറിലാണ് സാന്റോസ് നിലവിൽ കളിക്കുന്നത്. റൊണാൾഡോയുടെ മുൻ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ ടീമുകളിലും സാന്റോസ് കളിച്ചിട്ടുണ്ട്. മെയ് 13 മുതൽ 18 വരെ ക്രൊയേഷ്യയിൽ നടക്കുന്ന വ്ലാറ്റ്കോ മാർക്കോവിച്ച് യൂത്ത് ടൂർണമെന്റിൽ ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ് പോർച്ചുഗൽ നേരിടുക. ക്രിസ്റ്റ്യാനോയുടെ അഞ്ചു മക്കളിൽ മൂത്തമകനാണ് ക്രിസ്റ്റ്യാനോ ഡോസ് സാന്റോസ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group