റിയാദ്- കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന തിയതി പ്രഖ്യാപിച്ച് ബ്രസീലിയൻ താരം നെയ്മർ. ഇന്ന് മുതൽ മൂന്നു മാസത്തിനകം കളിക്കളത്തിലെത്തുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. നിലവിൽ അൽ ഹിലാൽ താരമായ നെയ്മർ മാസങ്ങളായി വിശ്രമത്തിലാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബ്രസീൽ ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോഴാണ് നെയ്മറിന് പരിക്കേറ്റത്. കാൽമുട്ടിന്റെ ലിഗ്മെന്റിനായിരുന്നു പരിക്കേറ്റത്.
മൂന്നുമാസം കഴിഞ്ഞാൽ മത്സരങ്ങളിൽ പങ്കെടുക്കാനായി താൻ തിരിച്ചെത്തുമെന്ന് നെയ്മർ ടെലിവിഷൻ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ സീസണിൽ ഹിലാലിന് വേണ്ടി കളത്തിലിറങ്ങിയ നെയ്മർ അഞ്ചു മത്സരങ്ങളിൽ നാലു ഗോളുകൾ നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group